ETV Bharat / international

Israel Palestine Conflict : ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; മരണസംഖ്യ 600 കടന്നു - ഇസ്രായേൽ

Israel Counter Attack Against Hamas : നിരവധിയിടങ്ങളിൽ ഹമാസുമായി കനത്ത പോരാട്ടം നടക്കുകയാണെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ഹമാസ് സംഘം കയ്യടക്കിയ പ്രദേശങ്ങൾ ഇസ്രയേൽ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്രയേലിൽ കടന്ന 400 ഹമാസുകാരെ വധിച്ചെന്നും അദ്ദേഹം അറിയിച്ചു.

Etv Bharat Israel Palestine Conflict  Israel Palestine Conflict Death Toll  Deaths in Israel  Israel Attack Gaza  ഹമാസിനെതിരെ തിരിച്ചടിച്ച് ഇസ്രായേൽ  Israel counters Hamas  ഇസ്രായേൽ  ഇസ്രായേൽ ഹമാസ് യുദ്ധം
More Than 600 Killed in Israel Palestine Conflict
author img

By ETV Bharat Kerala Team

Published : Oct 8, 2023, 7:39 PM IST

ടെൽ അവീവ്/ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നേരിട്ട മിന്നൽ ആക്രമണത്തിന് പകരം ശക്തമായ തിരിച്ചടിയാണ് ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തുന്നത് (Israel Palestine Conflict-More Than 600 Killed). ഓപ്പറേഷൻ അയൺ സ്വോർഡ് (Operation Iron Sword) എന്ന പേരിലാണ് ഇസ്രയേൽ തിരിച്ചടിക്കുന്നത്. ഗാസയില്‍ രാത്രി ഉടനീളം ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇരുപതോളം കുട്ടികളടക്കം മുന്നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും 1,800 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് വിവരം. ആക്രമണത്തിൽ ഗാസയിലെ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി.

അതേസമയം നിരവധിയിടങ്ങളിൽ ഹമാസുമായി കനത്ത പോരാട്ടം നടക്കുകയാണെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ഹമാസ് സംഘം കയ്യടക്കിയ പ്രദേശങ്ങൾ ഇസ്രയേൽ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്രയേലിൽ കടന്ന 400 ഹമാസുകാരെ വധിച്ചെന്നും അദ്ദേഹം അറിയിച്ചു. ഗാസയിൽ നിന്ന് ജനങ്ങൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെ 20,000-ത്തിലധികം പാലസ്‌തീനികൾ ഗാസയുടെ അതിർത്തി വിട്ട് യുഎൻ സ്‌കൂളുകളിൽ അടക്കം അഭയം പ്രാപിച്ചു.

ഈജിപ്‌ത് ഇടപെടൽ: തട്ടിക്കൊണ്ടുപോയ ഇസ്രയേലികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ കെയ്‌റോയിൽ നിന്ന് സഹായം തേടിയിട്ടുണ്ടെന്നും ഈജിപ്‌തിലെ ഇന്റലിജൻസ് മേധാവി ഹമാസിനെയും ഇസ്ലാമിക് ജിഹാദ് തീവ്രവാദി ഗ്രൂപ്പുമായും ബന്ധപ്പെട്ടിരുന്നതായും ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈജിപ്ഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഇസ്രായേലിനോടും ഹമാസിനോടും വെടിനിർത്തൽ സാധ്യത ആരാഞ്ഞിരുന്നു. എന്നാൽ "ഈ ഘട്ടത്തിൽ" ഇസ്രായേൽ ഒരു ഒത്തുതീർപ്പിനും തയ്യാറായില്ലെന്നും ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: Chronology Of Israel Palestine Clash ഇസ്രായേല്‍ പാലസ്‌തീന്‍ സംഘര്‍ഷം; ദശകങ്ങളായി കെട്ടടങ്ങാതെ അശാന്തി; പരന്നൊഴുകി കണ്ണീര്‍പ്പുഴ

ആക്രമണം തുടങ്ങിയതിങ്ങനെ: ഇന്നലെ (ഒക്‌ടോബര്‍ 7) പ്രാദേശിക സമയം രാവിലെ 6.30ഓടെയാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം ആരംഭിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചായിരുന്നു ആക്രമണം. 20 മിനിട്ടില്‍ ഇസ്രയേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ആക്രമണത്തില്‍ ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോണ്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങളാണ് ബാധിക്കപ്പെട്ടത്.

ഇതിനിടെ ഹമാസ് സംഘം ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്‌തു. ഇസ്രയേലില്‍ എത്തിയ സംഘം നഗരങ്ങള്‍ പിടിച്ചടക്കുകയായിരുന്നു. 'അല്‍ അഖ്‌സ കൊടുങ്കാറ്റ്' എന്ന് ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് അല്‍ ദെയ്‌ഫ് വിശേഷിപ്പിച്ച ആക്രമണം, സ്‌ത്രീകള്‍ക്ക് എതിരായ ആക്രമണം, ജറുസലേമിലെ അല്‍ അഖ്‌സ മസ്‌ജിദിനെ അപമാനിക്കല്‍, ഗാസ ഉപരോധം എന്നിവക്കുള്ള മറുപടിയാണെന്ന് പ്രതികരിച്ചിരുന്നു. ഹമാസ് ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ നഗരമായ സ്‌ഡെറോട്ടിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നതിന്‍റെ ചില വീഡിയോകളും പ്രചരിച്ചിരുന്നു.

യന്ത്രം ഘടിപ്പിച്ച പാരഗ്ലൈഡറുകളില്‍ ഇസ്രയേല്‍ അതിര്‍ത്തി കടന്നെത്തുന്ന ഹമാസ് അംഗങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഹമാസിന്‍റെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രത്യാക്രമണത്തിന് തുടക്കം കുറിച്ചു. ഹമാസിന് നേരെ ഇസ്രയേല്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനിടെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഇസ്രയേലിന് പിന്തുണയുമായി രംഗത്തെത്തി. ആക്രമണം നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. 'ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കി. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രതിസന്ധി നിറഞ്ഞ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇസ്രയേലിന് ഒപ്പം നില്‍ക്കുന്നു' -എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചത്.

Also Read: Israel Palestine Conflict ഹമാസ് ആക്രമണം; തിരിച്ചടി ശക്തമാക്കി ഇസ്രായേല്‍; 200ലേറെ പേര്‍ കൊല്ലപ്പെട്ടു, ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം

ഹമാസിന്‍റെ ആക്രമണം നേരിടുന്ന ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്കയും രംഗത്തെത്തി. (US Stands With Israel In Hamas Attack). ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നു എന്നും ആവശ്യമായ സഹായം എത്തിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു (Joe Biden on Hamas Israel Attack).

'ഇസ്രയേല്‍ ജനത ഹമാസ് എന്ന ഭീകര സംഘടനയുടെ ആക്രമണത്തിലാണ്. ഈ ദുരന്ത നിമിഷത്തില്‍ അമേരിക്ക ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് ഹമാസിനോടും ലോകത്തിന്‍റെ എല്ലാ കോണിലുമുള്ള ഭീകരവാദികളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്രയേലിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും പിന്നോട്ട് പോകില്ല' -ബൈഡന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.