ETV Bharat / international

കരുതാം, ഒത്തൊരുമിച്ച് നേരിടാം; ഇന്ന് രാജ്യാന്തര പകര്‍ച്ചവ്യാധി ബോധവത്‌ക്കരണ ദിനം - ഐക്യരാഷ്ട്ര പൊതുസഭ

International Day of Epidemic Preparedness: രാജ്യാന്തര സമൂഹത്തില്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും അവയുടെ കെടുതികളെക്കുറിച്ച് ബോധവത്ക്കരണം നടത്താനും അവയുടെ വ്യാപനം തടയാനുള്ള മുന്‍കരുതലുകളെക്കുറിച്ച് പഠിപ്പിക്കാനുമുള്ള ദിനം.

International Day of Epidemic Preparedness  Awareness among people  december 27  who  un  world economy  2020 december 13 resolution of un  രാജ്യാന്തര പകര്‍ച്ചവ്യാധി സന്നദ്ധ ദിനം  പകര്‍ച്ച വ്യാധി തടയുന്നതിന് മുന്‍കരുതലുകള്‍  ഐക്യരാഷ്ട്ര പൊതുസഭ
international-day-of-epidemic-preparedness
author img

By ETV Bharat Kerala Team

Published : Dec 27, 2023, 12:20 PM IST

ഹൈദരാബാദ് : ഇക്കൊല്ലത്തെ രാജ്യാന്തര പകര്‍ച്ചവ്യാധി ബോധവത്ക്കരണ ദിനമായി ഇന്ന് (ഡിസംബര്‍ 27) ലോകമാകെ ആചരിക്കുകയാണ് (International Day of Epidemic Preparedness). പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത്. ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പകര്‍ച്ച വ്യാധി തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളാനും ഈ ദിനാചരണം നമ്മെ ഓര്‍മപ്പെടുത്തുന്നു (Awareness among people about importance of epidemic preparedness).

എന്താണ് പകര്‍ച്ച വ്യാധി? (what is a pandemic): സാധാരണയില്‍ നിന്ന് വ്യത്യസ്‌തമായി ഒരു പ്രദേശത്തോ ഒരു സമൂഹത്തിലോ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് ലോകാരോഗ്യ സംഘടന പകര്‍ച്ച വ്യാധി എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒരു പ്രത്യേക കാലയളവില്‍ ആയിരിക്കും. നിരവധി ഘടകങ്ങള്‍ ആശ്രയിച്ചാണ് ഒരു രോഗത്തെ പകര്‍ച്ച വ്യാധി ആയി വിലയിരുത്തുന്നത്. പകരുന്ന രീതി, എത്ര പേരെ ഇത് ബാധിക്കുന്നു, ഏത് തരം ആളുകളെയാണ് ഇത് ബാധിക്കുന്നത്, രോഗം പടരുന്ന പ്രദേശം, കാലം തുടങ്ങിയവ പകര്‍ച്ച വ്യാധി എന്ന നിര്‍വചനത്തില്‍ പരിഗണിക്കപ്പെടുന്ന വിഷയങ്ങളാണ് (parameters to consider an illness as a pandemic).

ചരിത്രം: 2020ലാണ് ഇത്തരമൊരു ദിനാചരണത്തിനുള്ള പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിക്കുന്നത്. സഭയുടെ 75-ാമത് സമ്മേളനത്തോടും 36-ാമത് പ്ലീനറി യോഗത്തോടും അനുബന്ധിച്ച് 2020 ഡിസംബര്‍ ഏഴിനാണ് ഇത്തരമൊരു പ്രമേയം കൊണ്ടുവന്നത്. 2030ലേക്കുള്ള സുസ്ഥിര വികസന അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

Also Read: ജെഎന്‍1നെ പ്രത്യേക വേരിയന്‍റ് ഓഫ് ഇന്‍ററസ്റ്റായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സുപ്രധാന പകര്‍ച്ച വ്യാധികള്‍ക്കും രോഗങ്ങള്‍ക്കും പ്രത്യേകിച്ച് കൊവിഡ് 19 പോലുള്ളവയ്ക്ക് സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാനാകുമെന്നും പ്രമേയം അടിവരയിട്ട് പറയുന്നു. 2020ല്‍ ഉണ്ടായ കൊവിഡ് മഹാമാരി ലോകമാകെ പടര്‍ന്ന് പിടിച്ചപ്പോള്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുകയും വിതരണശൃംഖല അപ്പാടെ തകരാറിലാകുകയും ജീവിതോപാധികള്‍ പലതും ഇല്ലാതാകുകയും ചെയ്‌ത കാഴ്‌ച നാം കണ്ടതാണ്. പല ദരിദ്ര രാജ്യങ്ങളും ഇതിന്‍റെ കഷ്‌ടനഷ്‌ടങ്ങള്‍ ഇന്നും അനുഭവിച്ച് കൊണ്ടിരിക്കുന്നു.

ഭാവിയിലുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ കൊവിഡിനെക്കാള്‍ ഭീകരമായിരിക്കാമെന്നും ആശങ്കയുണ്ട്. ഇക്കാര്യങ്ങള്‍ക്കാണ് ഐക്യരാഷ്ട്രപൊതുസഭ 131 പേജുള്ള രാജ്യാന്തര പകര്‍ച്ച വ്യാധി ബോധവത്ക്കരണ ദിന പ്രമേത്തില്‍ ഊന്നല്‍ നല്‍കിയത്. 2020 ഡിസംബര്‍ 11നാണ് ഈ പ്രമേയം പുറത്ത് വിട്ടത്. കൊവിഡ് 19 അടച്ചിടല്‍ ലോകസമ്പദ്ഘടനയെ അപ്പാടെ തകര്‍ത്ത് കളഞ്ഞു. റേഷന്‍, അവശ്യമരുന്ന് വിതരണം എന്നിവയെയും ഇത് സാരമായി ബാധിച്ചു. തലമുറകളായി മനുഷ്യര്‍ വളര്‍ത്തിയിരുന്ന പല മൃഗങ്ങളും ഉപേക്ഷിക്കപ്പെട്ടു. അവ പട്ടിണി കിടന്ന് മരിക്കുന്ന കാഴ്‌ചയും നമ്മുടെ മുന്നിലുണ്ടായി.

പ്രാധാന്യം: ഇനിയും പരിഹരിക്കപ്പെടാത്ത കൊവിഡ് 19 മഹാമാരിയാണ് ഇത്തരമൊരു ദിനാചരണത്തെക്കുറിച്ചുള്ള ആലോചനയ്ക്ക് ഉത്പ്രേരകമായത്. ആരോഗ്യ സംവിധാനങ്ങളോ മറ്റ് സഹായങ്ങളോ പ്രാപ്‌തമാകാത്ത ഒരു വിഭാഗത്തെ കുറിച്ചുള്ള മറ്റ് രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും തിരിച്ചറിവാണ് ഇത്തരമൊരു ദിനാചരണത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. പ്രാദേശിക, ദേശീയ, ആഗോള തലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ തടയണമെങ്കില്‍ ധാരാളം വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുകയും ശാസ്ത്രീയ അറിവുകള്‍ ഉണ്ടാകുകയും അവ പാലിക്കുകയും വേണം. ഇതിന് പുറമെ ഇവയെക്കുറിച്ചുള്ള ശരിയായ അവബോധവും പരിപാടികളും ആവശ്യവുമാണ്.

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ പടര്‍ന്ന് പിടിക്കുന്ന ജെഎന്‍1 വകഭേദം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. അതേസമയം ഭയപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ നല്‍കുന്ന വിവരം. പനി, മൂക്കൊലിപ്പ്, തൊണ്ടയടപ്പ്, തലവേദന, ചിലര്‍ക്ക് വയറ്റില്‍ ചില അസ്വസ്ഥതകള്‍, അമിതമായ ക്ഷീണം, തളര്‍ച്ചയും പേശീ ബലക്ഷയവും എന്നിവയാണ് ജെഎന്‍ 1ന്‍റെ ലക്ഷണങ്ങള്‍.

രാജ്യത്ത് നാശം വിതച്ച മുന്‍ മഹാമാരികള്‍ ഇവയാണ്:

വര്‍ഷംപകര്‍ച്ചവ്യാധി
1915-1926എന്‍സെഫലറ്റിസ് ലെതാര്‍ജിയ
1918-1920സ്‌പാനിഷ് ഫ്ലൂ
1961-1975കോളറ
1968-69ജ്വരം
1974വസൂരി
1994സൂറത്തിലെ പ്ലേഗ്
2002-2004സാര്‍സ്
2006ഡെങ്കി, ചിക്കുന്‍ഗുനിയ
2014-2015പന്നിപ്പനി
2017മസ്‌തിഷ്‌കവീക്കം
2018നിപ്പ വൈറസ്
2019കൊറോണ വൈറസ്

Also read: കൊവിഡ്, ജെഎന്‍ 1 കേസുകളില്‍ വര്‍ധന; ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.