ന്യൂഡല്‍ഹി: ഇന്ത്യ - ഇറാഖ് എന്നീ രാജ്യങ്ങളുടെ പ്രതിരോധ - സഹകരണ - സുരക്ഷ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ഇരുരാജ്യങ്ങളിലെയും ദേശീയ സുരക്ഷ ഉപദേഷ്‌ടാക്കളുടെ ഉഭയ കക്ഷി ചര്‍ച്ച. ഇന്ത്യന്‍ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്‍റെ ക്ഷണപ്രകാരം മാര്‍ച്ച് 22ന് ആരംഭിച്ച ഉന്നതതല യോഗം ഇന്ന് അവസാനിക്കും. ഇറാഖിന്‍റെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ഖാസിം അൽ-അരാജി നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു യോഗം.
സന്ദര്‍ശന വേളയില്‍ ഖാസിം അൽ-അരാജി ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലും സന്ദര്‍ശിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇറാഖില്‍ നിന്ന് ഇന്ത്യയിലേക്ക് കാബിനറ്റ് മന്ത്രിതലത്തില്‍ നിന്നുള്ള ഒരാള്‍ സന്ദര്‍ശിച്ചത്. 2016-18 ഇറാഖിലെ ആഭ്യന്തര മന്ത്രിയായിരുന്നു ഖാസിം അൽ-അരാജി.
ഇന്ത്യയിലേക്ക് എണ്ണയൊഴുക്കി ഇറാഖ്: 2017 മുതല്‍ ഇന്ത്യയിലേക്കുള്ള പ്രധാന എണ്ണ വിതരണക്കാരാണ് ഇറാഖ്. ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ 25 ശതമാനം ഇറാഖില്‍ നിന്നാണ്. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇറാഖ്.
also read: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ഇരുരാജ്യങ്ങളില്‍ നിന്നമുള്ള പാലായനം: വര്‍ഷം തോറും ഏകദേശം 33,000 ഇറാഖികള്‍ ഇന്ത്യയിലേക്ക് എത്തുന്നതായാണ് കണക്കുകള്‍. ഇതില്‍ കൂടുതലും വൈദ്യ ചികിത്സയ്‌ക്കായെത്തുന്നവരാണ്. ഇതിലൂടെ 170 മില്യണ്‍ ഡോളറാണ് ഇന്ത്യയിലെ ആശുപത്രികള്‍ക്ക് ലഭിക്കുന്നത്.
also read: രാഹുലിന്‍റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയതിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്
ഇറാഖിലെ ഇന്ത്യന്‍ അവയവ ഫിറ്റ്‌മെന്‍റ് ക്യാമ്പ്: 2018 ഡിസംബറില്‍ ഇറാഖിലെ കര്‍ബലയിലെ അല്‍ കഫീല്‍ ഹോസ്‌പിറ്റലില്‍ ഇന്ത്യ ഒരു കൃത്രിം അവയവ ഫിറ്റ്‌മെന്‍റ് ക്യാമ്പ് സംഘടിപ്പിച്ചു. അത് വളരെയധികം ജന ശ്രദ്ധ നേടി. ക്യാമ്പില്‍ 600ലധികം അംഗ പരിമിതര്‍ക്ക് കൃത്രിമ കൈകാലുകളും നല്‍കി. രണ്ടാമത്തെ ക്യാമ്പ് ഉടന്‍ ആസൂത്രണം ചെയ്യും.
ബന്ധം ഇത് 'ടബിള്‍ സ്‌ട്രോങ്ങ്': ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ചരിത്രപരമായ ബന്ധമുണ്ട്. ഷിയ വിഭാഗക്കാർ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം സമുദായമുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള നിരവധി തീര്‍ഥാടകര്‍ വര്‍ഷം തോറും നജാഫിലെയും കര്‍ബലയിലെയും പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയും ഇറാഖും തമ്മില്‍ വളരെയടുത്ത ബന്ധമാണുണ്ടായിരുന്നത്. 2011 ല്‍ സദ്ദാം ഹുസൈന്‍ പ്രസിഡന്‍റായിരുന്ന കാലത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ താന്‍ അഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്‌ടരാണെന്നും അന്ന് സദ്ദാം ഹുസൈന്‍ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ബലപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്ന് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തിരുന്നു.
also read: കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ അത്യപൂർവ ആചാരം; സ്‌ത്രീ വേഷമണിഞ്ഞ് ചമയ വിളക്കെടുക്കുന്ന പുരുഷ സുന്ദരിമാർ