വാഷിംഗ്‌ടണ്‍: ലോകത്താകമനം ആകെ 513.8 ദശലക്ഷം പേര്‍ കൊവിഡ് ബാധിതരായതായി കണക്കുകള്‍. 6.23 ദശലക്ഷം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്. ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വലാശാലയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യം അമേരിക്കയാണ്. 81,365,218 പേര്‍ രോഗബാധിതരായപ്പോള്‍ 993,733-പേരുടെ ജീവനാണ് മഹാമാരി അപഹരിച്ചത്. സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 43,079,188 കേസുകളാണ് ഇന്ത്യയില്‍ ഇതുവെരെ റിപ്പോര്‍ട്ട് ചെയ്‌തത്.
ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, റഷ്യ എന്നീ രാജ്യങ്ങളിലും പത്ത് ദശലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
Also read: ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ 189.17 കോടി കവിഞ്ഞു