ETV Bharat / international

Freed Israeli Hostages About Hamas Attack ഞങ്ങൾ ഗവൺമെന്‍റിന്‍റെ ബലിയാടായിരുന്നു: മോചിതരായ ഇസ്രായേലി ബന്ദികൾ ഹമാസ് ആക്രമണത്തിന്‍റെ തീവ്രത വിവരിക്കുന്നു

author img

By ETV Bharat Kerala Team

Published : Oct 24, 2023, 11:05 PM IST

Israel Hamas Conflict : ഹമാസിന്‍റെ പ്രാരംഭ ആക്രമണം മുതൽ രണ്ടാഴ്‌ചയിലേറെ തടവിലായത് വരെയുള്ള അനുഭവത്തെക്കുറിച്ച് ഇതുവരെ മോചിപ്പിച്ച നാല് ബന്ദികളിൽ ആദ്യത്തെയാളായ ലിഫ്ഷിറ്റ്സ്

Freed Israeli hostages about Hamas attack  Hamas Attack  Israel Hamas Conflict  യോച്ചെവെഡ് ലിഫ്ഷിറ്റ്സ്  Yocheved Lifshitz  മോചിതരായ ഇസ്രായേലി ബന്ദികൾ  ഹമാസ് ആക്രമണം  hostages released  Freed Israeli Hostages  Israel  Hamas Frees Two Elderly Israeli Women
Freed Israeli Hostages About Hamas Attack

ജറുസലേം: ഹമാസ് പ്രാരംഭ ആക്രമണം മുതൽ രണ്ടാഴ്‌ചയിലേറെ തടവിലായത് വരെയുള്ള അനുഭവത്തെക്കുറിച്ച് സംസാരിച്ച്‌ യോച്ചെവെഡ് ലിഫ്ഷിറ്റ്സ് (Yocheved Lifshitz). തങ്ങൾ മുമ്പ് അറിഞ്ഞിട്ടില്ലാത്തതും ഒരിക്കലും കരുതിയിട്ടില്ലാത്തതുമായ നരകത്തെ കുറിച്ചാണ് എൺപത്തഞ്ചുകാരി സംസാരിച്ചത് (Freed Israeli Hostages About Hamas Attack). ഞങ്ങളുടെ വീടുകൾ തകര്‍ത്തു ആളുകളെ മർദ്ദിച്ചു, ചിലരെ ബന്ദികളാക്കി, അവർ ചെറുപ്പമോ പ്രായമുള്ളവരോ എന്ന് കാര്യമാക്കിയില്ല, ലിഫ്ഷിറ്റ്സ് പറഞ്ഞു.

ഹമാസ് അവരെയും 79 കാരനായ നൂറിറ്റ്‌ കൂപ്പറെയും വിട്ടയച്ചതിന് ശേഷം ടെൽ അവീവിലെ ഇച്ചിലോവ് ഹോസ്‌പിറ്റലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ലിഫ്ഷിറ്റ്സ് പറഞ്ഞു. ലിഫ്ഷിറ്റ്സിന്‍റെ 83 കാരനായ ഭർത്താവ് ഒഡെഡ് നിലവില്‍ ഗാസയിൽ ബന്ദിയായി തുടരുകയാണ്.

രണ്ട് ഡസനോളം കമ്മ്യൂണിറ്റികളെയും സൈനിക താവളങ്ങളെയും മരുഭൂമിയെയും കീഴടക്കി, വൻതോതിൽ ആയുധധാരികളായ ഹമാസ് തീവ്രവാദികൾ ഇസ്രയേലിന്‍റെ കോടിക്കണക്കിന് ഡോളറിന്‍റെ വൈദ്യുത അതിർത്തി വേലി തകർത്ത് പിടികൂടിയ 200-ലധികം ഇസ്രായേലികളിലും വിദേശികളിലും കിബ്ബട്ട്സ് നിർ ഓസിലെ അംഗമായ ലിഫ്ഷിറ്റ്സും ഉൾപ്പെടുന്നു. നീണ്ടുനിന്ന കൊലപാതക പരമ്പരയിൽ 1,400-ലധികം ആളുകൾ മരിച്ചു.

ആക്രമണത്തിൽ 5,700-ലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം ഹമാസിനെ തകർക്കാനുള്ള ശ്രമത്തിൽ ഇസ്രയേൽ സൈന്യം ഗാസയിൽ വിനാശകരമായ യുദ്ധം ആരംഭിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലിഫ്ഷിറ്റ്സിനെ പിടികൂടിയവർ അവളെ ഒരു മോട്ടോർ സൈക്കിളിൽ കയറ്റി, അവളുടെ വാച്ചും ആഭരണങ്ങളും ഊരിമാറ്റി, വടികൊണ്ട് അടിച്ചു, അവളുടെ വാരിയെല്ലുകൾ ചതച്ചു, ശ്വസിക്കാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടതായി അവൾ പറഞ്ഞു.

തുരങ്കങ്ങളിലേക്ക്‌ കിലോമീറ്ററുകൾ നടക്കുകയും ഒരു വലിയ മുറിയിൽ 25 പേരെ കൊണ്ടുപോയി പിന്നീട് മറ്റ് നാല് പേരുമായി ഒരു ചെറിയ ഗ്രൂപ്പായി വേർപിരിഞ്ഞു. തങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട ആളുകൾ അവർ ഖുറാനിൽ വിശ്വസിക്കുന്ന ആളുകളാണെന്നും ഉപദ്രവിക്കില്ലെന്നും ഞങ്ങളോട് പറഞ്ഞു. ബന്ദികളാക്കിയവരെ നന്നായി കൈകാര്യം ചെയ്‌തിരുന്നതായും മരുന്നുകൾ ഉൾപ്പെടെയുള്ള വൈദ്യസഹായം ലഭിച്ചതായും ലിഫ്ഷിറ്റ്സ് പറഞ്ഞു. ബന്ദികൾക്ക് ഒരു ദിവസം ചീസ്, കക്കിരി, പിറ്റ എന്നിവ നൽകിയിരുന്നു, തന്നെ പിടികൂടിയവരും അത് തന്നെയാണ് കഴിച്ചതെന്നും അവർ പറഞ്ഞു.

സാമൂഹ്യ പ്രവർത്തകരായ ലിഫ്ഷിറ്റ്‌സും അവളുടെ ഭർത്താവും പലസ്‌തീൻ രോഗികളെ ഗാസയിൽ നിന്ന് ഇസ്രായേലി ആശുപത്രികളിൽ വൈദ്യചികിത്സയ്‌ക്കായി പതിവായി കൊണ്ടുപോകുന്നവരാണ്‌. ഞങ്ങൾ സർക്കാരിന്‍റെ ബലിയാടായിരുന്നുന്നെന്നും മൂന്നാഴ്‌ച മുമ്പ് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു, വൻ ജനക്കൂട്ടം റോഡിൽ എത്തി. അവർ വയലുകൾ കത്തിച്ചു, സൈന്യം ഇതൊന്നും ഗൗരവമായി എടുത്തില്ലെന്നും അവര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.