ETV Bharat / international

ജൂതവിരുദ്ധ പരാമർശം വിനയായി, ഇസ്രയേൽ സന്ദർശിച്ച് എലോൺ മസ്‌ക്; നെതന്യാഹുവുമായി ചർച്ച നടത്തി - Elon Musk Benjamin Netanyahu Meeting

Antisemitism On X : ഒരു എക്‌സ് ഉപയോക്താവ് നടത്തിയ ജൂത വിരുദ്ധ പരാമർശത്തെ മസ്‌ക് പിന്തുണച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെ ഇലോൺ മസ്‌കിനെതിരെ രൂക്ഷ വിമർശനമാണ് ഇസ്രായേലിൽ നിന്നടക്കം ഉയർന്നത്.

Elon Musk Meets Benjamin Netanyahu  Elon Musk Visits Israel  Elon Musk Accusations Of Antisemitism  Elon Musk Anti Jewish Comment  ഇലോൺ മസ്‌ക് ജൂത വിരുദ്ധത  ഇലോൺ മസ്‌ക് ഇസ്രയേലില്‍  ഇലോൺ മസ്‌ക് ബെഞ്ചമിൻ നെതന്യാഹു  എക്‌സിലെ ജൂത വിരുദ്ധത  Elon Musk Benjamin Netanyahu Meeting  Elon Musk kibbutz visit
Elon Musk Visits Israel To Meet After Accusations Of Antisemitism
author img

By PTI

Published : Nov 27, 2023, 9:35 PM IST

ജറുസലേം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ജൂത വിരുദ്ധത പ്രചരിപ്പിക്കുന്നെന്ന ആരോപണം വ്യാപകമായതിനു പിന്നാലെ ഇസ്രയേൽ സന്ദർശിച്ച് എക്‌സ് ഉടമ ഇലോൺ മസ്‌ക് (Elon Musk Visits Israel To Meet After Accusations Of Antisemitism). ഇസ്രയേലിലെത്തിയശേഷം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച (Elon Musk Meets Benjamin Netanyahu) നടത്തിയ മസ്‌ക് അദ്ദേഹത്തോടൊപ്പം ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിനിരയായ ജൂത സെറ്റിൽമെന്‍റ് സന്ദർശിച്ചു.

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ-യുഎസ് ഇരട്ട പൗരത്വമുള്ള 4 വയസുകാരി അബിഗേൽ എദന്‍റെ (Abigail Edan) കുടുംബം ഉൾപ്പെടെ, സെറ്റിൽമെന്‍റില്‍ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും പരിക്കേറ്റവരുമായും ഇലോൺ മസ്‌ക് സംസാരിച്ചു. അബിഗേലിനെ ഹമാസ് പിന്നീട് വിട്ടയച്ചിരുന്നു.

  • סיירתי עם אילון מאסק בקיבוץ כפר עזה כדי להראות לו מקרוב את הפשעים נגד האנושות שביצע חמאס @elonmusk

    (צילום: עמוס בן גרשום, לע״מ) pic.twitter.com/aipX6ryv7T

    — Benjamin Netanyahu - בנימין נתניהו (@netanyahu) November 27, 2023 " class="align-text-top noRightClick twitterSection" data=" ">

കൂട്ടക്കൊലയുടെ രംഗം കാണുന്നത് ഭയങ്കരമായിരുന്നെന്ന് പിന്നീട് നെതന്യാഹുവുമായി നടന്ന എക്‌സ് സ്പേസ് സംഭാഷണത്തിൽ മസ്‌ക് പറഞ്ഞു (Elon Musk - Benjamin Netanyahu X Space Discussion). പ്രധാനമന്ത്രി കാണിച്ചുതന്ന കുട്ടികളുൾപ്പെടെയുള്ള സാധാരണക്കാരുടെ കൊലകളും, വീഡിയോയും, ഫോട്ടോകളും തന്നെ അസ്വസ്ഥനാക്കിയെന്നും മസ്‌ക് പറഞ്ഞു. കൂടിക്കാഴ്ച്ചയിൽ ഹമാസുമായി തുടരുന്ന സംഘർഷം, അത് സൃഷ്‌ടിച്ച പ്രതിഷേധങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും ചര്‍ച്ച ചെയ്‌തു. എന്നാൽ എക്‌സില്‍ നടക്കുന്ന ജൂതവിരുദ്ധത പരാമര്‍ശിക്കപ്പെട്ടില്ല. ചർച്ചയ്ക്കിടെ ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നതിൽ മസ്‌ക് പങ്കാളിയാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു,

ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗുമായും മസ്‌ക് കൂടിക്കാഴ്ച്ച നടത്തും (Elon Musk Isaac Herzog Meeting). പ്രത്യേക യുദ്ധകാല കാബിനറ്റിന്‍റെ ഭാഗമായ മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റസുമായും (Benny Gantz) മസ്‌ക് കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം മസ്‌ക് എത്തിയത് ക്ഷണപ്രകാരമാണോ സ്വമേധയാ വന്നതാണോ എന്ന കാര്യത്തിൽ ഇസ്രയേൽ സർക്കാർ പ്രതികരിച്ചിട്ടില്ല.

നേരത്തെ ഒരു എക്‌സ് ഉപയോക്താവ് നടത്തിയ ജൂത വിരുദ്ധ പരാമർശത്തെ മസ്‌ക് പിന്തുണച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജൂതന്മാർ വെള്ളക്കാർക്കെതിരെ വിദ്വേഷം വളർത്തുന്നുവെന്ന് എക്‌സിൽ ഒരു ഉപയോക്താവ് എഴുതിയ പോസ്‌റ്റിനെ പന്തുണച്ച മസ്‌ക് അത് സത്യമാണെന്ന് പ്രതികരിച്ചിരുന്നു. ഇതോടെ ഇലോൺ മസ്‌കിനെതിരെ രൂക്ഷ വിമർശനമാണ് ഇസ്രായേലിൽ നിന്നടക്കം ഉയർന്നത്.

Also Read: വംശീയ വിദ്വേഷ പ്രചരണം: ഇലോൺ മസ്‌കിനെ വിമർശിച്ച് വൈറ്റ് ഹൗസ്, അമേരിക്കൽ കമ്പനികൾ എക്‌സിൽ നിന്നും പരസ്യങ്ങൾ പിൻവലിച്ചു

ഇതിന് പിന്നാലെ ഇസ്രായേൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഷ്ലോമോ കാർഹി, മസ്‌കിന്‍റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്‍റർനെറ്റ് കമ്പനിയുമായി തന്‍റെ മന്ത്രാലയം ഉണ്ടാക്കിയ കരാറിനെക്കുറിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. കരാർ പ്രകാരം കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ മാത്രമേ ഇസ്രയേലിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയൂ. ജൂത വിരുദ്ധ പരാമർശം സ്റ്റാർലിങ്ക് പ്രവർത്തനത്തിന് തടസ്സമായേക്കുമോ എന്ന ആശങ്കയാണ് മസ്‌കിന്‍റെ തിടുക്കപ്പെട്ടുള്ള ഇസ്രയേല്‍ സന്ദര്‍ശനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

മസ്‌കിനെതിരെ അമേരിക്കയും: മസ്‌കിന്‍റെ ജൂതവിരുദ്ധ പ്രസ്‌താവനക്കെതിരെ വൈറ്റ് ഹൗസും രംഗത്തുവന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ വെള്ളക്കാരുടെ ഭൂരിപക്ഷം കുറയ്‌ക്കുന്നതിന് ന്യൂനപക്ഷമായ ജൂതന്മാർ ശ്രമിക്കുന്നെന്ന് വാദിക്കുന്ന യഹൂദവിരോധ ഗൂഢാലോചനാ സിദ്ധാന്തം പലപ്പോഴും വിദ്വേഷ സംഘടനകൾ ഉയർത്തിക്കൊണ്ടുവരാറുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് പറഞ്ഞു. ഇത്തരത്തിൽ യഹൂദവിരുദ്ധ പ്രവർത്തനത്തിന് പിന്നിലെ നികൃഷ്‌ടമായ നുണകൾ അംഗീകരിക്കാനാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്‌തമാക്കി.

പരസ്യം പിൻവലിച്ച് പ്രമുഖർ: മസ്‌കിന്‍റെ പ്രവൃത്തിയിൽ പ്രതിഷേധിച്ച് ആപ്പിൾ, ഒറാക്കിൾ, എൻബിസി യൂണിവേഴ്‌സലിന്‍റെ ബ്രാവോ നെറ്റ്‌വർക്ക്, കോംകാസ്റ്റ് എന്നിങ്ങനെ നിരവധി പ്രമുഖ അമേരിക്കൻ കമ്പനികളാണ് എക്‌സിൽ നിന്നും തങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചത്. വിദ്വേഷ പ്രസംഗവും വിവേചനവും അംഗീകരിക്കാനാകില്ലെന്നാണ് കമ്പനികളുടെ പ്രതികരണം.

Also Read: ഇസ്രയേലിനും ഹമാസിനും മുകളില്‍ വെള്ളരിപ്രാവുകള്‍ പറക്കുന്നു; പരസ്‌പരമുള്ള ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുന്നു

ഹമാസ് അനുകൂല അക്കൗണ്ടുകൾ നീക്കം ചെയ്‌തു : അടുത്തിയ ഹമാസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കുന്ന നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മസ്‌ക് എക്‌സിൽ നിന്നും നീക്കം ചെയ്‌തിരുന്നു. എക്‌സ് വഴി വിദ്വേഷജനകമായ വിവരങ്ങൾ പ്രചരിക്കുന്നെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി. 3000 ത്തോളം അക്കൗണ്ടുകളാണ് എക്‌സിൽ നിന്നും നീക്കം ചെയ്‌തത്. കൂടാതെ നിരവധി അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയും പല പോസ്‌റ്റുകളും നീക്കം ചെയ്യുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.