ETV Bharat / international

Earthquake In Afghanistan : പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനില്‍ നാശം വിതച്ച് ഭൂചലനം, 100ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് - ഹെറാത്ത് ഭൂചലനം

Earthquake Kills More Than 100 people in Western Afghanistan: പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനില്‍ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്‌ഗാനിലുണ്ടായത്.

Earthquake In Afghanistan  Western Afghanistan Earthquake  Afghanistan Earthquake UN Report  Afghanistan Earthquake Death Toll  Afghanistan Earthquake Latest News  ഭൂചലനം  അഫ്‌ഗാനിസ്ഥാ ഭൂചലനം  പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാന്‍  ഹെറാത്ത് ഭൂചലനം  അഫ്‌ഗാന്‍ ഭൂചലനം യുഎന്‍ റിപ്പോര്‍ട്ട്
Earthquake In Afghanistan
author img

By ETV Bharat Kerala Team

Published : Oct 8, 2023, 8:41 AM IST

Updated : Oct 8, 2023, 2:22 PM IST

കാബൂള്‍ : പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയില്‍ ശനിയാഴ്‌ചയുണ്ടായ (ഒക്‌ടോബര്‍ 7) ഭൂചലനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് (Earthquake In Afghanistan). നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്‌ഗാനില്‍ നാശം വിതച്ചത്. ഹെറാത്ത് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഭൂചലനത്തില്‍ 320 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി എന്നായിരുന്നു യുഎന്‍ ആദ്യം പുറത്തുവിട്ട കണക്ക്. എന്നാല്‍, പ്രാദേശിക ഭാരണകൂടമാണ് അത്രയധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന വിവരം അറിയിച്ചത്. നിലവില്‍, ഇക്കാര്യം കൂടുതല്‍ പരിശോധിക്കുകയാണെന്ന് യുഎന്‍ അറിയിച്ചു.

അഫ്‌ഗാനില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ 465 വീടുകള്‍ തകര്‍ന്നെന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തത്തിന്‍റെ വ്യാപ്‌തി ഇനിയും ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും യുഎന്‍ നല്‍കുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് മേഖലയില്‍ ഭൂചലനമുണ്ടായതെന്ന് ഹെറാത്ത് നഗരത്തിലെ താമസക്കാരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ തുടര്‍ ചലനങ്ങള്‍ നഗരത്തിലുണ്ടായെന്നും അദ്ദേഹം അറിയിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമെ 5.9, 5.5 തീവ്രതയില്‍ തുടര്‍ചലനങ്ങളുമാണ് മേഖലയില്‍ അനുഭവപ്പെട്ടതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട വിവരം.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ആറിന് ജപ്പാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജപ്പാനിലെ ഹോൺഷുവിൽ റിക്‌ടർ സ്‌കെയിലിൽ 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണിയോടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ഈ സംഭവത്തില്‍ ആളപയാങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല.

ഒക്‌ടോബര്‍ അഞ്ചിന് ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ (Uttarkashi) റിക്‌ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (national center for seismology) അറിയിച്ചിരുന്നു. പുലർച്ചെ 3:49 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്നും ഭൂകമ്പത്തിന്‍റെ ആഴം 5 കിലോമീറ്ററിൽ രേഖപ്പെടുത്തിയെന്നും എൻസിഎസ് വ്യക്തമാക്കിയിരുന്നു.

നേപ്പാളിലെ ഭൂചലനം വിറച്ച് ഡല്‍ഹിയും : നേപ്പാളില്‍ കൃത്യമായ ഇടവേളകളില്‍ ഉണ്ടായ ഭൂചലനങ്ങളില്‍ വിറച്ച് ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും. ഒക്‌ടോബര്‍ മൂന്നിനായിരുന്നു നേപ്പാളില്‍ തുടരെ നാല് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 4.6 തീവ്രതയിലാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ആയിരുന്നു ഡല്‍ഹിയിലും അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായത്.

Read More : Earthquake Tremors felt in Delhi NCR ഡല്‍ഹിയെ വിറപ്പിച്ച് ഭൂചലനം, പ്രഭവ കേന്ദ്രം നേപ്പാൾ: കുലുങ്ങിയത് നാല് തവണ

Last Updated : Oct 8, 2023, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.