സിഡ്‌നി (ഓസ്‌ട്രേലിയ) : ഈ ആഴ്‌ച പലരുടെയും മനസിലുള്ള ചോദ്യം, ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങൾ കാണാനുള്ള അവസരത്തിനായി ലോകത്തിലെ ഏറ്റവും ധനികരായ ചിലർ എന്തിനാണ് പരീക്ഷണാത്മക മുങ്ങിക്കപ്പലിൽ കടലിന്‍റെ അടിത്തട്ടിലേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ്. കടലിൽ കാണാതായ അന്തര്‍വാഹിനിയ്‌ക്കായി തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. കാണാതായ അന്തര്‍വാഹിനിയില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ബ്രിട്ടീഷ് പര്യവേക്ഷകനായ ഹാമിഷ് ഹാർഡിങ്, പ്രശസ്‌ത ഫ്രഞ്ച് മുങ്ങൽ വിദഗ്‌ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്‍റെ 19 വയസുകാരനായ മകൻ സുലൈമാൻ ദാവൂദ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്‍റെ സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് സമുദ്രത്തിൽ കാണാതായ അന്തര്‍വാഹിനിയിൽ ഉള്ളത്. ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങൾ കാണാൻ ആളുകൾ ഇപ്പോഴും ആവേശത്തോടെ കാത്തിരിക്കുന്നു എന്നതിന്‍റെ തെളിവാണ് അഞ്ചംഗ സംഘത്തിന്‍റെ ഈ യാത്ര.
ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ ഗവേഷകയായ ക്രിസ്റ്റി പട്രീഷ്യ ഫ്ലാനറി, ടൈറ്റാനിക് ദുരന്തം ഇപ്പോഴും ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നതിന്‍റെ കാരണങ്ങൾ വിശദീകരിക്കുകയാണ്. 1912ൽ കന്നിയാത്രയിൽ തന്നെയാണ് ടൈറ്റാനിക് എന്ന ആഡംബര കപ്പൽ അറ്റ്ലാന്‍റിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ച് ആഴങ്ങളിലേക്ക് താണുപോയത്. ടൈറ്റാനിക്കിന്‍റെ കന്നിയാത്രയും ദുരന്തപൂർണമായ അന്ത്യവും അക്കാലത്തെ ഏറ്റവും വലിയ വാർത്തകളിൽ ഒന്നായിരുന്നു.
അന്നുമുതൽ അത് നമ്മെ ആകർഷിച്ചുകൊണ്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഗാനങ്ങൾക്കും ഒന്നിലധികം സിനിമകൾക്കും ടൈറ്റാനിക് ദുരന്തം പ്രമേയമായി. ജെയിംസ് കാമറൂണ്‍ 1997ല്‍, ഇതിഹാസ പ്രണയകഥ അവതരിപ്പിച്ച ടൈറ്റാനിക് എന്ന ചിത്രവും ഈ ദുരന്തം മുൻനിർത്തിക്കൊണ്ടുള്ളതായിരുന്നു. ടൈറ്റാനിക്കിലേക്ക് നമ്മൾ ഇത്രയധികം ആകർഷിക്കപ്പെടുന്നതിന് പല കാരണങ്ങളുണ്ട്.
അതിസമ്പന്നർ പണം നൽകി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ടൈറ്റാനിക്കിന്‍റെ തകർന്ന ഹാൾ കാണാനും തയ്യാറാണ്. ആളുകൾ ഇത്തരത്തിൽ ആകർഷിക്കപ്പെടുന്നതിലെ പ്രധാന കാരണം അതിന്‍റെ ഭംഗിയാണ്. ടൈറ്റാനിക് നിർമ്മിച്ച വൈറ്റ് സ്റ്റാർട്ട് ലൈൻ കപ്പൽ ഏറ്റവും ആഡംബരമാണെന്ന് പരസ്യം ചെയ്‌തിരുന്നു. ടൈറ്റാനിക്കിന്‍റെ ഏറ്റവും ചെലവേറിയതും വിശാലവുമായ ഫസ്റ്റ് ക്ലാസ് ക്യാബിനുകൾ ഉറപ്പാക്കാനായി സമ്പന്നരായ യാത്രക്കാർ അക്കാലത്ത് ഒരുപാട് പണം ചെലവഴിച്ചിരുന്നു.
ടൈറ്റാനിക് സിനിമകളും എക്‌സിബിഷനുകളും എന്നും ജനപ്രിയമാണ്. കാരണം കപ്പലിലെ മനോഹരമായ ഫർണിച്ചറുകൾ, സമ്പന്നരായ യാത്രക്കാർ ധരിക്കുന്ന അതിശയകരമായ വസ്‌ത്രങ്ങൾ ഫാൻസി റെസ്റ്റോറന്‍റുകളിലെ അവരുടെ രുചികരമായ ഭക്ഷണങ്ങൾ എന്നിവ കാണാനായി ആളുകൾക്ക് ആവേശമാണ്. ഫസ്റ്റ് ക്ലാസ് യാത്രക്കാർ സാൽമൺ, സ്റ്റീക്ക് തുടങ്ങി മൾട്ടി-കോഴ്‌സ് അത്താഴമാണ് ടൈറ്റാനിക്കിൽ കഴിച്ചിരുന്നത്. വിദഗ്‌ധരായ ഷെഫുകൾ അതിസമ്പന്നരായ ക്ലൈന്‍റുകൾക്കായി ഇടയ്‌ക്കിടെ ടൈറ്റാനിക്കിൽ ഭക്ഷണം പാകം ചെയ്‌തുകൊണ്ടിരുന്നു.
കാമറൂണിന്‍റെ സിനിമയിൽ ജാക്ക് (ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിച്ചത്) പ്രതിനിധീകരിച്ചത് ടൈറ്റാനിക്കിലുണ്ടായിരുന്ന നൂറുകണക്കിന് പാവപ്പെട്ട യാത്രക്കാരെയാണ്. അവർ ഇടുങ്ങിയ സ്ഥലങ്ങളിൽ താമസിച്ചു. വേവിച്ച ബീഫും ഉരുളക്കിഴങ്ങും പോലെയുള്ള ഭക്ഷണം കഴിച്ചു. ടൈറ്റാനിക്കിൽ ഉണ്ടായിരുന്നത് ഏതെങ്കിലും ഒരു വിഭാഗം ആളുകൾ മാത്രമായിരുന്നെങ്കിൽ, കപ്പൽ ആളുകളുടെ ഓർമ്മയിൽ നിന്ന് പെട്ടെന്ന് മാഞ്ഞുപോകുമായിരുന്നു. എന്നാൽ ടൈറ്റാനിക്കിലെ സ്ഥിതി വ്യത്യസ്‌തമായിരുന്നു. അതുകൊണ്ടുതന്നെ ടൈറ്റാനിക് എല്ലാവരുടെയും ഓർമയിൽ തങ്ങി നിന്നു.
കടലിന്‍റെ ശക്തി: ടൈറ്റാനിക്... ഭീമാകാരമായ വലിപ്പം വിളിച്ചറിയിക്കുന്ന കപ്പൽ. സമുദ്രത്തെ വഞ്ചിക്കാൻ രൂപകൽപ്പന ചെയ്‌തതെന്നോണമായിരുന്നു. ഇംഗ്ലണ്ട് വിട്ടപ്പോൾ അത് പ്രകൃതിയുടെ മേലുള്ള മനുഷ്യന്‍റെ ആധിപത്യത്തെ സൂചിപ്പിച്ചു. എന്നാൽ ഇപ്പോൾ അത് അറ്റ്ലാന്‍റിക്കിന്‍റെ അടിയിലാണ്. അജയ്യമായ കടലിന്‍റെ ഭയാനകമായ ശക്തിയുടെ ആന്തരിക ഓർമ്മപ്പെടുത്തലായി ടൈറ്റാനിക് വർത്തിക്കുന്നു.
ടൈറ്റാനിക്കിനെപ്പോലെ ടൈറ്റാനും നമ്മുടെ ശ്രദ്ധ ആകർഷിക്കുകയാണ്. സമ്പന്നരായ യാത്രക്കാർ ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങൾ കാണാൻ യാത്ര തിരിച്ചു. പ്രശസ്‌തമായ കപ്പലിന്‍റെ അവശിഷ്‌ടങ്ങൾ സന്ദർശിക്കാൻ ഓരോരുത്തരും 250,000 യുഎസ് ഡോളർ നൽകിയതായി റിപ്പോർട്ടുണ്ട്. കടലിന്‍റെ കൗതുകകരമായ നിഗൂഢതയും ശക്തിയും ഇതിനൊപ്പമുണ്ട്.
സമുദ്രത്തിന്‍റെ ആഴം എത്രയാണെന്നും സമുദ്രോപരിതലത്തിൽ നിന്ന് എത്രത്തോളം താഴെയാണ് ടൈറ്റാനിക്കും ഒരു പക്ഷേ ടൈറ്റാനും കിടക്കുന്നതെന്നും മനസിലാക്കാൻ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. ഇതിന് സഹായകരമായ ഗ്രാഫിക്‌സുകൾ വാർത്ത ഔട്ട്‌ലെറ്റുകൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്.
മനുഷ്യന്‍റെ അറിവിന്‍റെ പരിമിതികൾ: കഴിഞ്ഞ രാത്രി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നീൽ അർഗാവാളിന്‍റെ ആഴക്കടൽ വെബ്‌സൈറ്റ് പരിശോധിച്ചു. സമുദ്രോപരിതലത്തിൽ നിന്ന് കടലിന്‍റെ അടിത്തട്ടിലേക്ക് കാഴ്‌ചക്കാർക്ക് സ്ക്രോൾ ചെയ്യാൻ സാധിക്കുന്ന തരത്തിലായിരുന്നു സൈറ്റ്. 114 മീറ്റർ, 332 മീറ്റർ എന്നിങ്ങനെ മനുഷ്യൻ ഇതുവരെ എത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും അഗാധമായ ആഴത്തെ സൈറ്റിൽ അടയാളപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഏകദേശം 4,000 മീറ്റർ താഴെയുള്ള ടൈറ്റാനിക്കിലേക്ക് ഇറങ്ങാൻ വളരെയധികം സ്ക്രോളിങ് ആവശ്യമാണെന്ന് മനസിലായി.
ടൈറ്റാനിലും ടൈറ്റാനിക്കിലും പ്രതിഫലിക്കുന്നത്, ഈ യുഗത്തിലും കടലിനെ നമുക്ക് കാണാൻ കഴിയുന്നത് എത്ര കുറവാണെന്ന് മനസിലാക്കാൻ സഹായിക്കുന്നു. കാനഡ, യുകെ, ഫ്രഞ്ച് ഗവൺമെന്‍റുകളുടെ സഹായത്തോടെയുള്ള ശക്തമായ യുഎസ് നാവികസേനയ്ക്ക് പോലും, കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്തുന്നതിനായിട്ടില്ല. ആവശ്യമായ വിഭവങ്ങളും സാങ്കേതികവിദ്യയും ശേഖരിക്കാനും കഴിയുന്നില്ല. കടൽ മറ്റൊരു കപ്പലിനെ വിഴുങ്ങിയതായി തോന്നുമ്പോൾ, മനുഷ്യരുടെ അറിവിന്‍റെയും സമുദ്രത്തിന്‍റെ മേലുള്ള ആധിപത്യത്തിന്‍റെയും പരിമിതികളെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ്.
തെരച്ചില്‍ ഈര്‍ജിതം, ആശങ്കയിൽ ഓഷ്യഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി : കാണാതായ അന്തര്‍വാഹിനിയ്‌ക്കായി തെരച്ചില്‍ ഈര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഓഷ്യഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി അധികൃതര്‍ ആശങ്കയിലാണ്. കനേഡിയൻ ഗവേഷണ കപ്പലായ പോളാർ പ്രിൻസിന്‍റെ സഹായത്തോടെയാണ് നിലവില്‍ ടൈറ്റാനായി തെരച്ചില്‍ നടത്തുന്നത്. അന്തര്‍വാഹിനി സഞ്ചാരികളുമായി ആഴക്കടലില്‍ മുങ്ങി ഒരു മണിക്കൂര്‍ 45 മിനിട്ടിന് ശേഷമാണ് കാണാതായത്.
അന്തര്‍വാഹിനി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നാണ് ആർഎംഎസ് ടൈറ്റാനിക് ഇൻകോർപറേറ്റിലെ സ്ട്രാറ്റജിക് ഇനീഷ്യേറ്റീവുകളുടെ മുതിർന്ന ഉപദേഷ്‌ടാവ് ഡേവിഡ് ഗാലോ അറിയിച്ചത്. ജീവനക്കാരെയും സഞ്ചാരികളെയും കണ്ടെത്തുന്നതിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഗാലോ കൂട്ടിച്ചേർത്തു. അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ ഉള്ളത്. ന്യൂഫൗണ്ട് ലാന്‍ഡ് തീരത്ത് നിന്ന് 600 കിലോമീറ്റര്‍ അതായത് 370 മൈല്‍ അകലെയാണ് ഇത്. ഏറെ ആഴമേറിയ സ്ഥലമായത് കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരും.