കൊളംബോ: ശ്രീലങ്കയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒരാഴ്‌ചക്കിടെ അറസ്‌റ്റിലായത് 14,000 ത്തോളം പേർ (Crackdown on Drug Related Activities in Sri Lanka). ഡിസംബർ 17 മുതൽ 24 വരെ നടത്തിയ ഒരു പ്രത്യേക ദൗത്യത്തിലാണ് ഇത്രയധികം പേരെ പിടികൂടിയതെന്ന് ശ്രീലങ്കൻ പൊലീസ് അറിയിച്ചു.
13,666 പ്രതികളെ അറസ്റ്റ് ചെയ്‌തു. ഇതിൽ 717 പേരെ തടങ്കലിലാക്കി. കസ്റ്റഡിയിലെടുത്തവരിൽ, 174 വ്യക്തികൾ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ അന്വേഷണം നേരിടുകയാണ്. കൂടാതെ, മയക്കുമരുന്നിന് അടിമകളായ 1,097 പേരെ പുനരധിവാസത്തിനായി അയച്ചു. ഒരാഴ്‌ച നീണ്ടുനിന്ന ഓപ്പറേഷനിൽ ശ്രീലങ്കൻ പൊലീസ് നാർക്കോട്ടിക് ബ്യൂറോ തിരിച്ചറിഞ്ഞ 4,665 പേരിൽ 1,107 പ്രതികളെയും കസ്‌റ്റഡിയിലെടുത്തു.
Also Read: പുസ്‌തക താളുകളില്‍ മയക്കുമരുന്ന്, എത്തുന്നത് കൊറിയര്‍ വഴി വിദേശത്തുനിന്ന് ; അഹമ്മദാബാദ് പ്രധാന ഹബ്
ശ്രീലങ്കയുടെ പുതിയ പൊലീസ് മേധാവി ദേശബന്ധു തെന്നക്കോണിന്‍റെ ആശയമാണ് ഈ ദൗത്യം. ഡിസംബർ ആദ്യവാരമാണ് അദ്ദേഹം പൊലീസ് മേധാവിയായി ചുമതലയേറ്റത്. വെറും മൂന്ന് മാസത്തേക്കാണ് അദ്ദേഹത്തിന്‍റെ നിയമനം.