ETV Bharat / international

ബെത്‌ലഹേമിലെ ക്രിസ്‌മസ് മണികള്‍ മുഴങ്ങുമോ? ഗാസയിലെ സമാധാനത്തിനായി; യുദ്ധം കവര്‍ന്ന വിശുദ്ധ മണ്ണിലെ തിരുപ്പിറവി ആഘോഷം

Christmas celebrations in Bethlehem: ഇക്കൊല്ലത്തെ ക്രിസ്‌മസ് പലസ്‌തീന് ചെറുത്തു നില്‍പ്പാകുന്നു. ഗാസയിലെ സമാധാനത്തിനായി ബെത്‌ലഹേം ക്രിസ്‌മസ് രാവില്‍ മൗനവൃതത്തിലാണ്. വര്‍ണ വെളിച്ചമില്ല, ക്രിസ്‌മസ് ട്രീകളില്ല, പരമ്പരാഗത സംഗീതമോ ബാന്‍ഡ് മേളമോ ഇല്ല...

WORLD CHRISTMAS EVE  Christmas celebrations in Bethlehem  Christmas celebrations in Bethlehem halted  Christmas in Bethlehem behalf of Israel Hamas war  ബെത്‌ലഹേമിലെ ക്രിസ്‌മസ് മണികള്‍  ബെത്‌ലഹേമിലെ ക്രിസ്‌മസ് ആഘോഷം  തിരുപ്പിറവി ആഘോഷങ്ങള്‍  ഇസ്രയേല്‍ ഹമാസ് യുദ്ധം  ക്രിസ്‌മസ് ആഘോഷം  ക്രിസ്‌മസ് സന്ദേശം
christmas-celebrations-in-bethlehem-halted-due-to-israel-hamas-war
author img

By ETV Bharat Kerala Team

Published : Dec 24, 2023, 7:24 PM IST

ബെത്‌ലഹേം (വെസ്റ്റ് ബാങ്ക്) : യുദ്ധം തരിപ്പണമാക്കിയ മണ്ണില്‍ ഇത്തവണ ദൈവപുത്രന്‍റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് പതിവ് തെളിച്ചമില്ല. വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെട്ട ഇടങ്ങളെല്ലാം പ്രേതനഗരം പോലെ അവശേഷിക്കപ്പെട്ടിരിക്കുന്നു. കാലാകാലങ്ങളായി മാംഗര്‍ സ്വകയറിനെ അലങ്കരിച്ചിരുന്ന വര്‍ണ വെളിച്ചമോ ക്രിസ്‌മസ് ട്രീകളോ ഇന്നിവിടെയില്ല (Christmas celebrations in Bethlehem halted due to Israel Hamas war). ബാന്‍ഡ് മേളത്തിന്‍റെ അടകമ്പടിയില്‍ ഘോഷയാത്ര പോകേണ്ടിയിരുന്ന വഴികളിലെല്ലാം പലസ്‌തീന്‍ സേനയുടെ പട്രോളിങ്ങാണ് നടക്കുന്നത്.

ഗാസയില്‍ കൊലചെയ്യപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ ഓര്‍മയില്‍, ശുഭ്രവസ്‌ത്രത്തില്‍ പൊതിഞ്ഞ ഉണ്ണിയേശുവിന്‍റെ തിരുരൂപം മാത്രമാണ് മാംഗര്‍ സ്വകയറില്‍ ഉള്ളത്. ഇത്തവണത്തെ തിരുപ്പിറവി ആഘോഷങ്ങള്‍ യുദ്ധം കവര്‍ന്നെന്ന് ജറുസലേമില്‍ താമസിക്കുന്ന വിയറ്റ്‌നാം വംശജനായ വൈദികന്‍ ബ്രദര്‍ ജോണ്‍ വിന്‍ പറഞ്ഞു (Christmas Eve in Bethlehem behalf of Israel Hamas war). കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ബ്രദര്‍ ജോണ്‍ വിന്‍ തന്‍റെ ക്രിസ്‌മസ് കാലം ചെലവിടുന്നത് ജറുസലേമിലാണ്.

ക്രിസ്‌മസ് ആഘോഷം റദ്ദാക്കിയത് നഗരത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കും എന്നതില്‍ സംശയമില്ല. വിശുദ്ധ ഗ്രന്ഥത്തിലെ ദൈവപുത്രന്‍റെ ജന്മസ്ഥലത്ത് നടക്കുന്ന തിരുപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിദേശികള്‍ അടക്കം ബെത്‌ലഹേമിലേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു സാഹചര്യത്തിലൂടെയല്ല രാജ്യം കടന്നുപോകുന്നത്.

ബെത്‌ലഹേമിന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ 70 ശതമാനവും ടൂറിസം മേഖലയില്‍ നിന്നാണ്.മുന്‍ വര്‍ഷങ്ങളില്‍ ക്രിസ്‌മസ് കാലത്ത് വരുമാനം കുത്തനെ ഉയര്‍ന്നിരുന്നു. ഇക്കൊല്ലമാകട്ടെ വിമാനം അടക്കമുള്ളവ റദ്ദാക്കിയതിനാല്‍ വിദേശികള്‍ക്ക് ബെത്‌ലഹേം സന്ദര്‍ശിക്കാനുള്ള വഴിയടഞ്ഞു. കൂടാതെ നഗരത്തിലെ 70ലധികം ഹോട്ടലുകളാണ് അടച്ചു പൂട്ടിയത്. ഈ വകയില്‍ ആയിരക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരാകുകയും ചെയ്‌തു. പ്രതികൂല സാഹചര്യം അവഗണിച്ച് ചില ഗിഫ്‌റ്റ് ഷോപ്പുകള്‍ തുറന്നെങ്കിലും അവിടെയും സമ്മാനം വാങ്ങാന്‍ അധികമാരും എത്തിയില്ല.

യുദ്ധത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും അന്തിയുറങ്ങാന്‍ വീടില്ലാതാകുകയും ചെയ്‌ത സാഹചര്യത്തില്‍ ട്രീകള്‍ ഒരുക്കിയും വര്‍ണ വെളിച്ചം കത്തിച്ചും ആഘോഷിക്കാന്‍ മാത്രം മനസിന് വലിപ്പക്കുറവില്ലെന്ന് ബെത്‌ലഹേമിലെ ജനങ്ങളും പറയുന്നു. നഗരത്തില്‍ അഫ്‌തീന്‍ റെസ്റ്റൊറന്‍റ് നടത്തുന്ന അല സലാമേയുടെ വാക്കുകളില്‍ പറഞ്ഞാല്‍, 'വര്‍ഷത്തില്‍ ഏറ്റവും തിരക്കേറിയ ദിവസമാണ് ക്രിസ്‌മസ് രാവ്. ഇവിടെ വരുന്നവര്‍ക്ക് ഇരിക്കാന്‍ ഒരു കസേര പോലും കാണില്ല, അത്ര തിരക്കാണ്. രാവിലെ മുതല്‍ അര്‍ധരാത്രി വരെ ആ തിരക്ക് ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ നോക്കൂ, പത്രപ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ മൂന്നോ നാലോ കസേരകള്‍ മാത്രമാണ് ഇവിടെയുള്ളത്.'

'ബെത്‌ലഹേമിലെ ക്രിസ്‌മസ് മണികള്‍ മുഴങ്ങുന്നു, ഗാസയിലെ വെടിനിര്‍ത്തലിനായി' എന്നെഴുതിയ ഒരു ബാനറുണ്ട് നഗരത്തിന്‍റെ ഹൃദയ ഭാഗത്ത്. സാന്താക്ലോസിന്‍റെ മുഖം മൂടികളും മറ്റും വില്‍പ്പന നടത്തുന്ന ചില കൗമാരക്കാര്‍ ആ ബാനറിന് സമീപം നില്‍ക്കുന്നു. പക്ഷേ അതുവഴി പോകുന്നവരാരും അവരെ ശ്രദ്ധിക്കുന്നതേയില്ല. യുദ്ധത്തില്‍ പൊലിഞ്ഞ നാട്ടില്‍ എന്താഘോഷം എന്ന മട്ടിലാണ് ഇവിടുത്തെ മണ്‍തരികള്‍ പോലും എന്നു തോന്നിപ്പോകും. അത്ര നിശബ്‌ദമാണ് ബെത്‌ലഹേം. ക്രിസ്‌മസ് രാവില്‍ പരമ്പരാഗത സംഗീതം ഒഴുകിയെത്തേണ്ട തെരുവുകളെല്ലാം മൗനത്തിലാണ്.

'സമാധാനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സന്ദേശമാണ് ഞങ്ങള്‍ എല്ലാ ക്രിസ്‌മസിനും നല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ, ഗാസ മുനമ്പില്‍ നടന്നതും നടക്കുന്നതുമായ ക്രൂരതയില്‍, അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ സങ്കടത്തിന്‍റെയും രോഷത്തിന്‍റെയും സന്ദേശമാണ് ബത്‌ലഹേം വയ്‌ക്കുന്നത്' -മേയര്‍ ഹന ഹനിയേ പറഞ്ഞതിങ്ങനെ.

ഗാസയിലെ ഹമാസ് ഭരണത്തിനെതിരെ ഇസ്രയേല്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടതോടെയാണ് രാജ്യത്തിന്‍റെ ദുര്‍ഗതി ആരംഭിച്ചത്. ഇസ്രയേലിന്‍റെ വ്യോമ, കര ആക്രമണത്തില്‍ 20,000 പലസ്‌തീനികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. പരിക്കേറ്റതാകട്ടെ 50,000ലധികം ആളുകള്‍ക്കും. പാലായനം ചെയ്യപ്പെട്ടവരുടെ കണക്ക് പരിശോധിച്ചാല്‍ ഹൃദയ ഭേദകമാണ്. 2.3 ദശലക്ഷം ആളുകളില്‍ 85 ശതമാനവും ജനിച്ച മണ്ണ് വിട്ട് പോകാന്‍ നിര്‍ബന്ധിതരായി.

ഒക്‌ടോബര്‍ 7നാണ് സംഭവങ്ങളുടെ തുടക്കം. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതോടെ യുദ്ധത്തിന് വഴിതെളിയുകയായിരുന്നു. പിന്നീട് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി യുദ്ധം കൊടുമ്പിരി കൊണ്ടു. ഇരു ഭാഗത്തും നഷ്‌ടം ഏറെയാണ്. ഗാസ മുനമ്പിന്‍റെ പല ഭാഗങ്ങളും യുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായി. ഒക്‌ടോബറില്‍ തുടങ്ങിയ യുദ്ധം നവംബറും കഴിഞ്ഞ് ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഗാസ മുനമ്പില്‍ ഉണ്ടായ പോരാട്ടത്തില്‍ 14 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു.

ക്രിസ്‌മസ് രാവില്‍ പ്രൗഢഗംഭീരമായി തിരുപ്പിറവി ആഘോഷിക്കേണ്ട ഇടത്താണ് ഈ ഗതിയെന്നോര്‍ക്കണം. ഇത്തവണ ബെത്‌ലഹേമുകാര്‍ക്ക്, ക്രിസ്‌മസ് ചെറുത്തു നില്‍പ്പിന്‍റെ പ്രതീകം കൂടിയാകുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.