കാൻബെറ: ഓസ്‌ട്രേലിയയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് സത്യപ്രതിജ്ഞ ചെയ്‌തു. ജപ്പാനില്‍ നടക്കുന്ന നാലമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുന്‍പായാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്. ശനിയാഴ്‌ച നടന്ന തെരെഞ്ഞെടുപ്പില്‍ സ്കോട്ട് മോറിസണിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ 31-മത് പ്രധാനമന്ത്രിയായി ആല്‍ബനീസ് തെരഞ്ഞെടുക്കപ്പെട്ടത്.
-
I am deeply honoured to serve as Australia’s Prime Minister.
— Anthony Albanese (@AlboMP) May 22, 2022 " class="align-text-top noRightClick twitterSection" data="
As Prime Minister, I want to bring people together and lead a government that is as courageous, hard-working and caring as the Australian people.
That work starts today. pic.twitter.com/qhu8JxHx2g
">I am deeply honoured to serve as Australia’s Prime Minister.
— Anthony Albanese (@AlboMP) May 22, 2022
As Prime Minister, I want to bring people together and lead a government that is as courageous, hard-working and caring as the Australian people.
That work starts today. pic.twitter.com/qhu8JxHx2gI am deeply honoured to serve as Australia’s Prime Minister.
— Anthony Albanese (@AlboMP) May 22, 2022
As Prime Minister, I want to bring people together and lead a government that is as courageous, hard-working and caring as the Australian people.
That work starts today. pic.twitter.com/qhu8JxHx2g
ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി എന്ന നിലയിൽ, ആളുകളെ ഒരുമിച്ച് കൊണ്ട് വരാനും ഓസ്‌ട്രേലിയൻ ജനതയെപ്പോലെ ധൈര്യവും കഠിനാധ്വാനവും കരുതലും ഉള്ള ഒരു സർക്കാരിനെ നയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നും സത്യപ്രതിജ്ഞയ്‌ക്ക ശേഷം ആല്‍ബനീസ് ട്വിറ്ററിലൂടെ അറിയിച്ചു.
തനിക്ക് വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് നന്ദി അറിയിച്ചും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അദ്ദേഹം രംഗത്തെത്തിയിരുന്നു. മാറ്റത്തിനായാണ് ഓസ്‌ട്രേലിയന്‍ ജനത വോട്ട് ചെയ്‌തെന്നായിരുന്നു വിജയത്തിന് ശേഷം ആല്‍ബനീസിന്‍റെ പ്രതികരണം. ക്വാഡ് ഉച്ചകോടിയിലേക്കുള്ള യാത്രയാണ് പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനം.
More read: മോറിസണിന് തോല്‍വി ; ആന്‍റണി ആൽബനീസ് ഓസ്‌ട്രേലിലയുടെ പുതിയ പ്രധാനമന്ത്രി