വാഷിങ്ടണ്‍: വളരെ വിദൂരമല്ലാത്ത ഭാവിയില്‍ താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുടെ മുന്നോട്ടുള്ള പദ്ധതികള്‍ വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അഫ്‌ഗാനിസ്ഥാനിലെ തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതില്‍ വലിയ വിജയമാണുണ്ടാക്കിയത്. ഇപ്പോള്‍ നമ്മുടെ സൈന്യത്തെ തിരികെ കൊണ്ടുവരേണ്ട സമയമാണിത്. സിറിയയിലും ഇറാഖിലും ഐസിസ് അധീശ മേഖലകളെ പൂര്‍ണമായും ഇല്ലാതാക്കി. നിലവിലെ കരാറില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. കരാറില്‍ ധാരാളം കാര്യങ്ങള്‍ പ്രതിപാദിച്ചിരുന്നു. ചര്‍ച്ചകളും അത്തരത്തിലായിരുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിനാണ് കരാര്‍ കൊണ്ടുവന്നത്. എതിരായി സംഭവിച്ചാല്‍ എല്ലാം പഴയ പടി തന്നെ തുടരും. അത് സംഭവിക്കുമെന്ന് കരുതുന്നില്ല. അഫ്‌ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനിയും സമാധാനത്തിനായി താലിബാനുമായുള്ള ചര്‍ച്ചകളിലാണ്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിജ്ഞയാണ് താലിബാന്‍ നല്‍കിയിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
വളരെ വിദൂരമല്ലാത്ത ഭാവിയില്‍ താലിബാനുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ട്രംപ് - ട്രംപും താലിബാനും
ദോഹയില്‍ താലിബാനുമായുള്ള സമാധാന കരാര്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്‍റെ പ്രതികരണം