ETV Bharat / international

മിശ്രവിവാഹിതരായ മലയാളി ദമ്പതികളുടെ കുട്ടിക്കായി നിയമഭേദഗതി ചെയ്ത് യുഎഇ സർക്കാർ - dubai

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു വേണ്ടിയാണ് യുഇഎ സർക്കാർ നിലവിലെ നിയമം ഭേദഗതി ചെയ്തത്. യുഎഇയിലെ വിവാഹ നിയമ പ്രകാരം പ്രവാസികളായ  മുസ്ലീം സ്ത്രീകള്‍ക്ക് മറ്റ് മതത്തില്‍ നിന്നും വിവാഹം കഴിക്കാനുള്ള അവകാശമില്ല.

ഫയൽ ചിത്രം
author img

By

Published : Apr 29, 2019, 5:29 PM IST

ദുബായ്: മിശ്രവിവാഹിതരായ മലയാളി ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുട്ടിക്ക് നിലവിലെ നിയമം ഭേദഗതി ചെയ്ത യുഎഇ സർക്കാർ ജനന സർട്ടിഫിക്കറ്റ് നൽകി. ഹിന്ദു-മുസ്ലീം ദമ്പതികളുടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് യുഎഇ നൽകിയത്. നിലവിലെ നിയമപ്രകാരം പ്രവാസികളായ മുസ്ലീം സ്ത്രീകൾക്ക് ഇതരമതത്തില്‍ പെട്ടവരെ വിവാഹം ചെയ്യാൻ സാധിക്കില്ല. 2016ൽ കേരളത്തിൽ വെച്ച് വിവാഹിതരായ കിരൺ ബാബു - സനം സാബൂ സിദ്ദിഖ് ദമ്പതികൾക്കു വേണ്ടിയാണ് യുഎഇ നിലവിലെ വിവാഹം നിയമം ഭേദഗതി ചെയ്തത്. ഇവർ യുഎഇയിലെ ഷാർജയിലാണ് തമാസിക്കുന്നത്.

2019ത് സഹിഷ്ണുത വർഷമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിയമ ഭേദഗതി നടപടികളുമായി മുന്നോട്ട് വന്നത്. കിരൺ ബാബു ഹിന്ദുവായതിനാൽ ആദ്യം കുട്ടിക്ക് യുഎഇ സർക്കാർ ജനന സർട്ടഫിക്കറ്റ് നിഷേധിച്ചിരുന്നു. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിൽ ബാബു കോടതിയെ സമീപിച്ചു. എന്നാൽ നാല് മാസത്തിന് ശേഷം പരാതി കോടതി തള്ളി. പിന്നീട് ഇന്ത്യൻ എംബസി ഇടപെട്ട് പ്രശ്ന പരിഹാരങ്ങൾക്ക് തുടക്കം കുറിച്ചു. ശേഷം കോടതി അനുവാദത്തോടെ യുഎഇ ആരോഗ്യ വകുപ്പ് കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നല്‍കി. അൻമതാ അസെലൈൻ കിരൺ എന്നാണ് ജനന സർട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.