അഫാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത ഭീകര സംഘടന താലിബാന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾ ഇന്‍റർനെറ്റിൽ നിന്ന് അപ്രത്യക്ഷമായി. വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഘടനയുടെ വെബ്സൈറ്റുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ടുകൾ വന്നത്. എന്നാൽ വെബ്സൈറ്റുകൾ ലഭ്യമാകാത്തതിന്‍റെ കാരണം വ്യക്തമല്ല.
Also Read:താലിബാൻ അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് നാറ്റൊ
പഷ്തോ, ദാരി, അറബിക്, ഉറുദു, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളിലാണ് താലിബാന് ഔദ്യോഗിക വെബ്സൈറ്റ് ഉള്ളത്. താലിബാന്‍റെ വെബ്‌സൈറ്റുകൾക്ക് സുരക്ഷ സേവനങ്ങൾ നൽകുന്ന ക്ലൗഡ്ഫ്ലെയൽ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെ സാമൂഹ മാധ്യമങ്ങളിലുടെ അഫ്‌ഗാൻ പൗരന്മാരുടെ ബന്ധങ്ങളും ഡിജിറ്റൽ ചരിത്രവും താലിബാൻ ട്രാക്ക് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ട് ഫേസ്ബുക്ക് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ സുരക്ഷ നടപടികൾ സ്വീകരിച്ചിരുന്നു.