ETV Bharat / international

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

ഈ മാസം ആദ്യമാണ് ഫൈസറും ബയോടെക്കും കൂടി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ സൗദി അറേബ്യയ്ക്ക് ലഭിച്ചത്

saudi crown prince gets covid vaccine  Saudi Arabia's Crown Prince Mohammed bin Salman  Health Minister Dr Tawfiq al-Rabiah  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ  സൗദി അറേബ്യ കൊവിഡ് വാക്‌സിൻ
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
author img

By

Published : Dec 26, 2020, 4:11 AM IST

റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വെള്ളിയാഴ്‌ച കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. പൗരന്മാർക്ക് വാക്‌സിൻ നൽകാനുള്ള നടപടികൾ വേഗത്തിലാക്കിയതിന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫിക് അൽ റബിയ കിരീടാവകാശിക്ക് നന്ദി അറിയിച്ചു. കൊറോണ വൈറസിനെ ഫലപ്രദമായി നേരിടുന്ന ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ എന്നും തൗഫിക് അൽ റബിയ പറഞ്ഞു.

ഈ മാസം ആദ്യമാണ് ഫൈസറും ബയോടെക്കും കൂടി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ സൗദി അറേബ്യയ്ക്ക് ലഭിച്ചത്. സൗദിയിൽ ഇതുവരെ 3,61,903 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. അതിൽ 352,815 പേരും രോഗമുക്തരായി. ആകെ 6,168 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.