ടെഹ്റാൻ: ലോകരാജ്യങ്ങളുടെ ഉപരോധം മൂലം ഇറാൻ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി. 1980ലെ ഇറാഖ് യുദ്ധത്തിന് സമാനമായ സാഹഹചര്യമാണ് ഇറാൻ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. അമേരിക്കൻ ഉപരോധം എണ്ണ വിപണിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, ഈ സാഹചര്യങ്ങളെ നേരിടാൻ ഇറാന് സാധിക്കുമെന്നും റൂഹാനി വ്യക്തമാക്കി.
ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സാഹചര്യമാണ് നിലവില്‍ നേരിടുന്നത്. ഇറാനുമായുളള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയതോടെയാണ് ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. തുടർന്ന് അമേരിക്കന്‍ നടപടിക്കെതിരെ ഇറാന്‍ ശക്തമായി പ്രതികരിക്കുകയും ഇറാന് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതോടെ ബന്ധം കൂടുതല്‍ മോശമായി. ഇറാനെ ലക്ഷ്യമാക്കി അമേരിക്ക ഗള്‍ഫ് മേഖലയില്‍ സേനാവിന്യാസം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇറാനുമായി യുദ്ധമല്ല ലക്ഷ്യമല്ലെന്നും മുന്‍കരുതലിന്‍റെ ഭാഗമാണ് സേനാ വിന്യാസമെന്നുമാണ് യുഎസ് നിലപാട്.