ETV Bharat / international

ഇർബിൽ വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു - റോക്കറ്റ് ആക്രമണം

മൂന്ന് റോക്കറ്റുകളാണ് കുര്‍ദിഷ് നിയന്ത്രണ മേഖലയിലെ സിവിലിയന്‍ വിമാനത്താവളത്തിന് സമീപം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

US base in Iraq  US  Iraq  Rockets strike near US base in Iraq  ഇർബിൽ വിമാനത്താവളം  റോക്കറ്റ് ആക്രമണം  ബാഗ്ദാദ്
ഇർബിൽ വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
author img

By

Published : Feb 16, 2021, 10:45 AM IST

ബാഗ്ദാദ്: വടക്കൻ ഇറാഖിലെ യുഎസ് സെനികത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം. ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മൂന്ന് റോക്കറ്റുകളാണ് കുര്‍ദിഷ് നിയന്ത്രണ മേഖലയിലെ സിവിലിയന്‍ വിമാനത്താവളത്തിന് സമീപം ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഒരു സിവിലിയന്‍ കരാറുകാരന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് കേണല്‍ വെയ്ന്‍ മരോട്ടോയുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാൽ കൊല്ലപ്പെട്ടയാൾ ഏത് രാജ്യക്കാരനാണെന്ന് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിൽ ഒരു യുഎസ് അംഗത്തിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിര്‍ക്കുക് പ്രവിശ്യയുടെ അതിര്‍ത്തി പ്രദേശത്തുള്ള ഇര്‍ബിലിന് തെക്ക് ഭാഗത്ത് നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്നാണ് കണ്ടെത്തൽ.

അഞ്ച് മാസത്തിനിടെ പ്രദേശത്തുണ്ടായ ആദ്യ ആക്രമണമാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് വിമാനത്താവളത്തിന് സമീപം അവസാനം റോക്കറ്റ് ആക്രമണം നടന്നത്. അന്ന് ആറ് റോക്കറ്റുകളാണ് പ്രദേശത്ത് പതിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.