ടെൽ അവീവ്: വിദേശികൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടാഴ്ചത്തേക്ക് വിദേശികളെ നിയന്ത്രിക്കുന്നതിനൊപ്പം ക്വാറന്‍റൈന്‍ നിയമങ്ങൾ പുനഃസ്ഥാപിക്കാനും തീരുമാനമായി.
Three Days Quarantine For Israel Citizens : വിദേശത്തുനിന്ന് തിരിച്ചെത്തുന്ന ഇസ്രയേൽ പൗരന്മാർ മൂന്നു ദിവസത്തെ ക്വാറന്‍റൈന് വിധേയമാകണം. 72 മണിക്കൂറിന് ശേഷം ഇവർ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ശനിയാഴ്ച രാത്രി നടന്ന അടിയന്തര മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ALSO READ: Omicron Variant Spreads: ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍; ലോകം ജാഗ്രതയില്‍
രാജ്യത്തിന്‍റെ അതിർത്തികളിൽ സൂക്ഷ്‌മമായ മേൽനോട്ടം ആവശ്യമാണ്. ഈ ഘട്ടത്തില്‍ ജാഗ്രതയോടെ, അപകടസാധ്യത കുറച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമെന്ന് നിയന്ത്രണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ട്വീറ്റില്‍ കുറിച്ചു. ഇസ്രയേലിന് പുറമെ യു.കെ, ജർമനി, ഇറ്റലി, ബെൽജിയം, ഹോങ്കോങ് എന്നിവിടങ്ങളിലും വകഭേദം സ്ഥിരീകരിച്ചു.
പുതിയ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വ്യാപനം തടയാൻ ലോകരാജ്യങ്ങള്‍ നിയന്ത്രണം കര്‍ശനമാക്കി. യു.കെയില്‍ രണ്ട് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതോടെ മാസ്‌ക് ധരിക്കുന്നതിനും അന്തർദേശീയ യാത്രക്കാരെ പരിശോധിക്കുന്നതിനുമുള്ള നിയമങ്ങൾ സര്‍ക്കാര്‍ ശനിയാഴ്ച പ്രഖ്യാപിച്ചു.