കാബൂള്‍: മാധ്യമ സ്വാതന്ത്രങ്ങള്‍ക്കും വിലക്ക് ഏർപ്പെടുത്തി താലിബാൻ. രാജ്യം താലിബാൻ കീഴടക്കിയതിന് ശേഷം സ്വതന്ത്ര മാധ്യമ പ്രവർത്തനം നഷ്‌ടമായെന്ന് അഫ്‌ഗാനിലെ പ്രാദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് പത്ര സ്വാതന്ത്ര്യങ്ങള്‍ക്ക് മേൽ സെൻസർഷിപ്പ് ഏർപ്പെടുത്തിയതായും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
ഓഫിസുകളിലെത്തി തങ്ങള്‍ക്ക് അനുകൂലമായ വാർത്ത ചെയ്യാൻ ആവശ്യപ്പെടുകയാണ്. താലിബാന്‍റെ വാക്കുകള്‍ മാത്രം റിപ്പോർട്ട് ചെയ്യാൻ താത്പര്യമില്ലാത്തകൊണ്ട് പ്രമുഖ മാധ്യമ പ്രവർത്തകരുള്‍പ്പടെ പലരും ജോലി ഉപേക്ഷിച്ചു. ഭീഷണിക്ക് മുമ്പിൽ കടുത്ത സമ്മർദത്തിലാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ജീവൻ രക്ഷിക്കണമെന്നും , പത്ര സ്വാതന്ത്ര്യങ്ങള്‍ തിരിച്ച് നൽകാൻ സഹായിക്കണമെന്നും ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമ അഭിഭാഷകർക്ക് പരാധി നൽകിയിരിക്കുകയാണ് അഫ്‌ഗാനിലെ മാധ്യമ പ്രവർത്തകര്‍
ALSO READ അബുദബി സ്ഫോടനം; തിരിച്ചടിച്ച് സൗദി, ഹൂതി ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം