അമ്മാൻ : ജോർദാൻ പാർലമെന്‍റിൽ വാക്കേറ്റവും കയ്യാങ്കളിയും. ഭരണ ഘടന ഭേദഗതി ചർച്ചക്കിടെയാണ് ഇരു പക്ഷങ്ങള്‍ ഏറ്റുമുട്ടിയത്. മുഷ്‌ടി ചുരുട്ടിയുള്ള ആക്രമണത്തിൽ ഒരാള്‍ നിലത്തു വീണു. ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിവാദ വിഷയങ്ങള്‍ ചർച്ചയ്ക്ക് വന്നതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.
ഭരണഘടനയിലെ പുതിയ മാറ്റങ്ങള്‍ രാജാവിന്‍റെ അധികാരങ്ങള്‍ വർധിപ്പിക്കുന്നതായി ഒരു വിഭാഗം എംപിമാർ ആരോപിച്ചു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശം എംപിമാർക്ക് നൽകാൻ പുതിയ ഭരണഘടന ഭേദഗതി ശിപാർശ ചെയ്യുന്നുണ്ടങ്കിലും മറ്റ് വിഷയങ്ങളിൽ രാജാവിന് അനുകൂലമാണെന്നാണ് ഇവരുടെ വാദം.
-
Several deputies engaged in a fight inside Jordan’s parliament on Tuesday. Live footage on state media showed several MPs punching each other in chaotic scenes that lasted a few minutes https://t.co/4WVq2L1Div pic.twitter.com/Z4wBA59NgE
— Reuters (@Reuters) December 28, 2021 " class="align-text-top noRightClick twitterSection" data="
">Several deputies engaged in a fight inside Jordan’s parliament on Tuesday. Live footage on state media showed several MPs punching each other in chaotic scenes that lasted a few minutes https://t.co/4WVq2L1Div pic.twitter.com/Z4wBA59NgE
— Reuters (@Reuters) December 28, 2021Several deputies engaged in a fight inside Jordan’s parliament on Tuesday. Live footage on state media showed several MPs punching each other in chaotic scenes that lasted a few minutes https://t.co/4WVq2L1Div pic.twitter.com/Z4wBA59NgE
— Reuters (@Reuters) December 28, 2021
എന്നാൽ പരമ്പരാഗതമായ അധികാരങ്ങള്‍ രാജാവിൽ നിഷിപ്തമായിരിക്കുമെന്ന് മറുപക്ഷം തിരിച്ചടിച്ചു. 1999 ൽ അധികാരത്തിലെത്തിയ രാജാവ് രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്കായി പ്രയത്നിക്കുകയാണെന്നും ഇവർ വാദിക്കുന്നു.
തുടർന്നുണ്ടായ വാക്കേറ്റം രൂക്ഷമായി. അതിനിടെ ഒരംഗം മോശം പരാമര്‍ശം നടത്തിയപ്പോള്‍ ഇയാളോട് പുറത്തുപോകാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കം രൂക്ഷമാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.