ഖത്തർ: ഓണക്കാലത്ത് നാട്ടില്‍ വരുമെന്ന് അറിയിച്ചിട്ടും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയാണെന്ന് യുണൈറ്റഡ് നഴ്സസ് ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ. ഭരണപക്ഷത്തെ ട്രേഡ് യൂണിയന്‍റേയും മാനേജുമെന്‍റുകളുടെയും വക്താവിനെ പോലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ രാജേഷിന്‍റെ പെരുമാറ്റമെന്നും ജാസ്മിന്‍ ഷാ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
ഖത്തറിലുള്ള താന്‍ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കുമെന്നിരിക്കെ തന്നെയും സംഘടനയേയും മോശമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ നാട്ടിൽ എത്തുമെന്നും ജാസ്മിൻ ഷാ ഫേസ്ബുക്കിൽ കുറിച്ചു. യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാസ്മിൻ ഷാ അടക്കം നാലുപേർക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പ്രതികരണം.