ടെല്‍അവിവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെട്ട അഴിമതിക്കേസിന്‍റെ അടുത്ത ഘട്ട വിചാരണ ഡിസംബര്‍ ആറിന് നടക്കും. ഇസ്രായേല്‍ പ്രതിരോധ സേനയുടെ റേഡിയോ ഗാലി സഹലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ജൂലൈ ആദ്യം നടന്ന കേസിന്‍റെ രണ്ടാംഘട്ട വിചാരണയില്‍ 2021ല്‍ ആദ്യത്തെ മൂന്ന് ആഴ്‌ചകളിലായി മൂന്നാം ഘട്ട വിചാരണ നടത്താനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിചാരണ ആറ് മാസത്തേക്ക് നീട്ടണമെന്നും നെതന്യാഹുവിന്‍റെ അഭിഭാഷകന്‍ അപേക്ഷിച്ചിരുന്നു.
എന്നാല്‍ ഡിസംബര്‍ ആറിന് പത്ത് മണിക്ക് വിചാരണ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നേതൃത്വം കോടതിയില്‍ ഹാജരാവണമെന്നും അറിയിപ്പില്‍ പറയുന്നു. മൂന്നാം വിചാരണ ഘട്ടത്തില്‍ ജെറുസലേം ജില്ലാ കോടതിയില്‍ നെതന്യാഹു തനിക്കെതിരായ കുറ്റപത്രം റദ്ദാക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റകൃത്യങ്ങളാണ് വിവിധ കേസുകളിലായി നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്.