ETV Bharat / international

പലസ്‌തീൻ ഭീകരർക്ക് തിരിച്ചടി നൽകി ഇസ്രയേൽ പ്രതിരോധസേന - Israel Defence forces

ഇസ്രയേലിന് നേരെ റോക്കറ്റാക്രമണം നടത്തിയതിന് മറുപടിയാണ് ഈ ആക്രമണമെന്ന് ഐഡിഎഫ്.

Israel Defence forces say they struck Islamic jihad targets in Syria  ഇസ്രായേൽ പ്രതിരോധസേന  ഐഡിഎഫ്  ഇസ്ലാമിക് ജിഹാദ് ഭീകരർ  സിറിയ  syria  Israel Defence forces  പാലസ്‌തീൻ ഭീകർ
പാലസ്‌തീൻ ഭീകർക്ക് തിരിച്ചടി നൽകി ഇസ്രായേൽ പ്രതിരോധസേന
author img

By

Published : Feb 24, 2020, 11:50 AM IST

ജെറുസലേം: സിറിയയിലെയും ഗാസയിലെയും പലസ്‌തീൻ ഇസ്ലാമിക് ജിഹാദി ഭീകരർക്ക് നേരെ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ആക്രമണം. ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടത്തിയതിന് മറുപടിയാണ് ഈ ആക്രമണമെന്ന് ഐഡിഎഫ് ട്വിറ്ററിലൂടെ അറിയിച്ചു. പാലസ്‌തീൻ തീവ്രവാദികൾ തെക്കൻ ഇസ്രയേലിലേക്ക് 21 റോക്കറ്റുകളാണ് ഇന്നലെ പ്രയോഗിച്ചത്.

ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നാല് പാലസ്‌തീൻകാർക്ക് പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‌ച രാവിലെ ഇസ്രയേൽ അതിർത്തിയിൽ ബോംബ് കുഴിച്ചിടാൻ ശ്രമം നടത്തിയ സംഘത്തെ ഇസ്രയേൽ സൈനികർ പിടികൂടിയിരുന്നു. ഈ സംഘം ഇതിനുമുമ്പും ബോംബ് കുഴിച്ചിടാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.