ETV Bharat / international

ഇസ്രായേലിൽ കൊവിഡ് വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചു

മധ്യ ഇസ്രായേലിലുള്ള ഷെബ ആശുപത്രിയിൽ, 26 കാരനായ ബിസിനസ്സ് വിദ്യാർഥിയ്ക്ക് ഇസ്രായേലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് (ഐഐബിആർ) വികസിപ്പിച്ച "ബ്രൈലൈഫ്" വാക്സിൻ കുത്തിവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

COVID-19 vaccine  Israel begins human trials  Benjamin Netanyahu  coronavirus crisis  ഇസ്രായേലിൽ കൊവിഡ് വാക്സിൻ മനുഷ്യ പരീക്ഷണം ആരംഭിച്ചു  ഇസ്രായേലിൽ കൊവിഡ് വാക്സിൻ  കൊവിഡ് വാക്സിൻ മനുഷ്യ പരീക്ഷണം
കൊവിഡ്
author img

By

Published : Nov 2, 2020, 8:10 AM IST

ജറുസലേം: ഇസ്രായേൽ കൊവിഡ് -19 വാക്സിന്‍റെ മനുഷ്യ പരീക്ഷണങ്ങൾ ആരംഭിച്ചതായി ഹദസ്സ, ഷെബ മെഡിക്കൽ സെന്‍ററുകൾ അറിയിച്ചു. മധ്യ ഇസ്രായേലിലുള്ള ഷെബ ആശുപത്രിയിൽ, 26 കാരനായ ബിസിനസ്സ് വിദ്യാർഥിയ്ക്ക് ഇസ്രായേലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ച് (ഐഐബിആർ) വികസിപ്പിച്ച "ബ്രൈലൈഫ്" വാക്സിൻ കുത്തിവച്ചതായി ഞായറാഴ്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാനുള്ള ഏക മാർഗം വാക്സിൻ വികസിപ്പിക്കുക എന്നതാണെന്ന് ഞായറാഴ്ച ഷെബ ആശുപത്രി സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേസമയം, ജറുസലേമിലെ ഹദസ്സ ആശുപത്രിയിൽ 34 കാരനായ മറ്റൊരു സന്നദ്ധപ്രവർത്തകന് കുത്തിവയ്പ് നൽകി. ഈ മാസം 80 ഓളം വോളന്‍റിയർമാർക്ക് രണ്ട് ആശുപത്രികളിൽ വാക്സിനേഷൻ നൽകും,

വികസിപ്പിച്ച ആന്‍റിബോഡികൾ സന്നദ്ധപ്രവർത്തകരിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടോയെന്ന് മൂന്നാഴ്ചത്തേക്ക് ഗവേഷകർ പരിശോധിക്കും. രണ്ടാം ഘട്ടത്തിൽ 960 വോളന്‍റിയർമാർക്ക് സുരക്ഷാ പരിശോധനകൾ നടത്തും. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ, 30,000 സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തത്തോടെ വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.