ബാഗ്‌ദാദ്: ഇറാഖിലുണ്ടായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. കിഴക്ക് പടിഞ്ഞാറൻ ബാഗ്‌ദാദില്‍ ഞായറാഴ്‌ച രാത്രിയാണ് അപടകടമുണ്ടായത്. ഗവണ്‍മെന്‍റിനെ പിന്തുണയ്‌ക്കുന്ന സുന്നി പക്ഷം തമ്പടിച്ചിരിക്കുന്ന അല്‍ റദ്‌വാനിയ മേഖലയിലാണ് ആക്രമണമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ആയതിനാല്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരെയും രക്ഷിക്കാനായി. 2017ന്‍റെ അവസാനത്തോടെ രാജ്യത്ത് ഐഎസിനെ പൂര്‍ണമായി ഇല്ലാതാക്കിയെന്ന് ഇറാഖ് അവകാശപ്പെട്ടിരുന്നു. പിന്നാലെ രാജ്യത്തെ പലയിടങ്ങളിലെയും അവസ്ഥ സമാധാന പരമായിരുന്നു. മരുഭൂമിയിലടക്കം ഐഎസ് ഭീകരര്‍ ഇപ്പോഴും തമ്പടിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇറാഖില്‍ ഐഎസ് ആക്രമണം; നാല് മരണം - ഐഎസ് ആക്രമണം
ഗവണ്‍മെന്‍റിനെ പിന്തുണയ്‌ക്കുന്ന സുന്നി പക്ഷം തമ്പടിച്ചിരിക്കുന്ന അല്‍ റദ്‌വാനിയ മേഖലയിലാണ് ആക്രമണമുണ്ടായത്.