ബാഗ്‌ദാദ്: ഇറാഖിലെ സമാറയ്‌ക്ക് സമീപം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. ഇറാഖ് സൈന്യവും പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സും ആക്രമണം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി മുസ്‌തഫ കാദിമി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും സുരക്ഷാ സേന തീവ്രവാദികളെ പിന്തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
മൂന്ന് വർഷത്തെ സൈനിക പ്രവര്‍ത്തനങ്ങൾക്ക് ശേഷം 2017 ഡിസംബറിലായിരുന്നു ഇറാഖ് ഐഎസിനെതിരെ വിജയം പ്രഖ്യാപിച്ചത്. അതുവരെ ഇറാഖിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും ഐഎസിന്‍റെ പിടിയിലായിരുന്നു.