ബാഗ്‌ദാദ്: 33 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇറാഖില്‍ കർഫ്യൂ നീട്ടിയതായി പ്രധാനമന്ത്രി മുസ്‌തഫ അല്‍ ഖദീമി അറിയിച്ചു. ജൂൺ 13 വരെയാണ് നീട്ടിയത്. ജൂൺ 14ന് ഭാഗിക കർഫ്യൂ ഉണ്ടാകും.
ഇറാഖില്‍ നിലവില്‍ 11,098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 318 മരണങ്ങൾ ഇറാഖില്‍ ഇതുവരെ റിപ്പോർട്ട് ചെയ്‌തു. 4904 പേർ രോഗമുക്തി നേടി. കർഫ്യൂ ഏർപ്പെടുത്തിയത് മുതല്‍ രാജ്യത്തെ ഒട്ടുമിക്ക പള്ളികളും അടച്ചിട്ടിരിക്കുകയാണ്. വിനോദ പരിപാടികൾ, സമ്മേളനങ്ങൾ എന്നിവയ്‌ക്കും നിരോധനമുണ്ട്.