ETV Bharat / international

ഗസയിൽ കുട്ടികൾക്കായി അടിയന്തരമായി ഇടപെടണമെന്ന് യുഎൻ - UNICEF ON children death in Gaza

മെഡിക്കൽ കിറ്റുകൾ, ഫസ്റ്റ് എയ്‌ഡ് ബോക്‌സുകൾ, കൊവിഡ് വാക്‌സിനുകൾ, മറ്റ് അവശ്യ സർവീസുകൾ ഗസയിലെത്തിക്കാൻ നടപടി വേണമെന്ന് യുണിസെഫ് അറിയിച്ചു.

ഇസ്രയേൽ വ്യോമാക്രമണം  ഇസ്രയേൽ വ്യോമാക്രമണം വാർത്ത  ഗാസയിൽ കുട്ടികളുടെ മരണം  ഗാസയിൽ സഹായങ്ങൾ എത്തിക്കണമെന്ന് യുഎൻ  അടിയന്തരമായി ഇടപെടൽ വേണമെന്ന് യുണിസെഫ്  ഗാസയിൽ കുട്ടികൾ മരിക്കുന്നു  ഹമാസിന്‍റെ ആക്രമണം  ഇസ്രയേൽ പലസ്‌തീൻ പുതിയ വാർത്ത  ഇസ്രയേൽ പലസ്‌തീൻ വാർത്ത  israel palestine news  israel palestine clash news  children dies in Gaza  gaza news  need actions in Gaza says UN  children dies needs humanitarian interruption  UNICEF ON children death in Gaza  UNICEF ON children death in Gaza news
ഗാസയിൽ കുട്ടികൾക്കായി അടിയന്തരമായി ഇടപെടണമെന്ന് യുഎൻ
author img

By

Published : May 19, 2021, 7:33 AM IST

Updated : May 19, 2021, 9:15 AM IST

വാഷിങ്ടൺ: ഗസയിൽ കുട്ടികൾക്കായി അടിയന്തരമായി ഇടപെടൽ ആവശ്യമാണെന്ന് യുണിസെഫ്. ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന റോക്കറ്റ് ആക്രമണങ്ങളിൽ നിരവധി കുട്ടികളാണ് മരിക്കുന്നതെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെടൽ നടത്തണമെന്നും യുണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹെൻറൈറ്റ ഫോർ അറിയിച്ചു. മെഡിക്കൽ സാമഗ്രികൾ, ഫസ്റ്റ് എയ്‌ഡ് ബോക്‌സുകൾ, കൊവിഡ് വാക്‌സിനുകൾ, മറ്റ് അവശ്യ സർവീസുകൾ ഗസയിലെത്തിക്കാൻ നടപടി വേണമെന്നും യുണിസെഫ് വക്താവ് അറിയിച്ചു.

Read more: ഇസ്രയേൽ വ്യോമാക്രമണം: ഗസയില്‍ രക്ഷപ്പെട്ടത് ആറ് മാസം പ്രായമുള്ള കുഞ്ഞ് മാത്രം

ഇസ്രയേലിന്‍റെ ആക്രമണത്തിൽ ഗസയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 60 കുട്ടികൾ ഉൾപ്പെടെ 444 പേരാണ് മരിച്ചത്. 30,000 പേർ ഗസ വിട്ടു പോയതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഗസയിൽ വെള്ളവും അവശ്യ സേവനങ്ങളും ആവശ്യമുള്ള 325,000 പേരോളം ഉണ്ടെന്നും യുണിസെഫ് അറിയിച്ചു. വൈദ്യുതി തടസത്തെ തുടർന്ന് ഗസയിൽ 60 ശതമാനത്തോളം പ്രദേശം ഇരുട്ടിലാണ്. ഇതിനെ തുടർന്ന് മെഡിക്കൽ സർവീസുകൾ അടക്കം തടസപ്പെട്ട നിലയിലാണ് ഗസ. ഇസ്രയേൽ- പലസ്‌തീൻ സംഘർഷങ്ങളിൽ കിഴക്കൻ ജെറുസലേമിൽ നടന്ന കടുത്ത പോരാട്ടമാണ് നിലവിൽ നടക്കുന്നത്. പലസ്‌തീൻ 3350ഓളം റോക്കറ്റുകളാണ് ഇസ്രയേലിന് നേരെ പ്രയോഗിച്ചത്.

Also read: ഇസ്രയേൽ വ്യോമാക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറൽ

Last Updated : May 19, 2021, 9:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.