കുവൈത്ത് സിറ്റി: പ്രവാസി ക്വാട്ട ബില്ലിന് കുവൈറ്റിന്‍റെ ദേശീയ അസംബ്ലിയുടെ നിയമസമിതി അംഗീകാരം നൽകി. എട്ട് ലക്ഷം ഇന്ത്യക്കാർ രാജ്യം വിടുന്ന കരട് ഭരണഘടനാപരമാണെന്ന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ നിയമനിർമ്മാണ സമിതി തീരുമാനിച്ചു. കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനത്തിൽ ഇന്ത്യാക്കാര്‍ കൂടാൻ പാടില്ലെന്ന് നിര്‍ദേശിക്കുന്ന ബിൽ സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കുന്നതിന് അതത് കമ്മിറ്റിയിലേക്ക് മാറ്റും.
കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹം 1.45 ദശലക്ഷം വരും. ബില്‍ പാസാകുന്നതോടെ 800,000 ഇന്ത്യക്കാർ കുവൈറ്റ് വിട്ടുപോകാൻ ഇത് ഇടയാക്കും. കുവൈറ്റിലെ 4.3 ദശലക്ഷം ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണം 3 ദശലക്ഷമാണ്.