ETV Bharat / international

കൊവിഡ് 19; പ്രതിരോധ മാർഗങ്ങൾ ശക്തമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ - corona

ചൈനയ്ക്ക് പുറത്തുള്ള കൊവിഡ് 19 കേസുകളുടെ എണ്ണം താരതമ്യേന ചെറുതാണെങ്കിലും ചൈനയുമായി ബന്ധമില്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ  കൊവിഡ് 19  കോറോണ  ജെനീവ  geneva  WHO  WHO Director-General  COVID 19  corona  latest news on coron
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ
author img

By

Published : Feb 23, 2020, 11:06 AM IST

ജെനീവ: കൊവിഡ് 19 തടയുന്നതിനുള്ള നീക്കങ്ങൾ ഉടൻ ആരംഭിക്കണമെന്ന് അഭ്യർഥിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ചൈനയ്ക്ക് പുറത്തുള്ള കൊവിഡ് 19 കേസുകളുടെ എണ്ണം താരതമ്യേന ചെറുതാണെങ്കിലും ചൈനയുമായി ബന്ധമില്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പൽ മാറ്റി നിർത്തിയാൽ ചൈനക്ക് പുറമെ ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചിക്കുന്നത്.

രോഗത്തെ പൂർണമായും മനസിലാക്കാൻ ശ്രമിക്കുകയാണെന്നും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ദക്ഷിണ കൊറിയയിൽ 142 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ദക്ഷിണ കൊറിയയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 346 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.