ബെർലിൻ: 2020ൽ ആളുകളിൽ ലഹരി വസ്‌തുക്കളുടെ ഉപയോഗം വർധിച്ചതായി യു.എൻ റിപ്പോർട്ട്. ലോകത്താകമാനം 275 മില്ല്യൺ ആളുകൾ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങി. കൊവിഡ് കാലത്ത് പല രാജ്യങ്ങളിലും കഞ്ചാവ് ഉപയോഗം വർധിച്ചതായും ഐക്യരാഷ്ട്രസഭയുടെ (യു.എൻ) റിപ്പോർട്ടിൽ പറയുന്നു.
കൗമാരക്കാരക്കാർക്കിടയിലെ കഞ്ചാവ് ഉപയോഗം
77 രാജ്യങ്ങളിലായി ആരോഗ്യ വിദഗ്‌ധർ നടത്തിയ സർവെയിൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ നോൺ-മെഡിക്കൽ ഉപയോഗത്തിലും വർധനയുണ്ടായതായി കണ്ടെത്തി. ഏകദേശം 42 ശതമാനം പേർ കഞ്ചാവ് ഉപയോഗിക്കുന്നതായും ഇതിൽ 40 ശതമാനം പേരും കൗമാരക്കാരാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
യു.എൻ പുറത്തുവിട്ട കണക്ക് പ്രകാരം 15 നും 64 നും ഇടയിൽ പ്രായമുള്ളവരിൽ 5.5 ശതമാനം പേർ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു തവണയെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട്. 13 ശതമാനം പേർ മയക്കുമരുന്നിൻ്റെ ദൂശ്യഫലം അനുഭവിക്കുന്നു.
Also read: യുഎൻ റിപ്പോർട്ടിനെക്കുറിച്ചുള്ള ഇന്ത്യയുടെ വാദം നിരസിച്ച് പാകിസ്ഥാൻ
11 ദശലക്ഷത്തിലധികം ആളുകൾ മയക്കുമരുന്ന് കുത്തിവക്കുന്നതായും കണക്കാക്കപ്പെടുന്നു. അവരിൽ പകുതി പേർക്കും ഹെപ്പറ്റൈറ്റിസ് സി (കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗം) ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു.