കീവ്: റഷ്യൻ അധിനിവേശം യുക്രൈനെ എല്ലാ തലത്തിലും തകർത്തു കൊണ്ടിരിക്കുകയാണ്. പലായനവും പട്ടിണിയും സ്‌ഫോടനങ്ങളും റോക്കറ്റ് ആക്രമണങ്ങളും കഴിഞ്ഞ അഞ്ച് ദിവസമായി യുക്രൈനിലെ സ്ഥിരം കാഴ്‌ചയാണ്. റഷ്യൻ അധിനിവേശം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുക്രൈനിൽ നിന്ന് വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല.
-
This was the world’s largest aircraft, AN-225 ‘Mriya’ (‘Dream’ in Ukrainian). Russia may have destroyed our ‘Mriya’. But they will never be able to destroy our dream of a strong, free and democratic European state. We shall prevail! pic.twitter.com/TdnBFlj3N8
— Dmytro Kuleba (@DmytroKuleba) February 27, 2022 " class="align-text-top noRightClick twitterSection" data="
">This was the world’s largest aircraft, AN-225 ‘Mriya’ (‘Dream’ in Ukrainian). Russia may have destroyed our ‘Mriya’. But they will never be able to destroy our dream of a strong, free and democratic European state. We shall prevail! pic.twitter.com/TdnBFlj3N8
— Dmytro Kuleba (@DmytroKuleba) February 27, 2022This was the world’s largest aircraft, AN-225 ‘Mriya’ (‘Dream’ in Ukrainian). Russia may have destroyed our ‘Mriya’. But they will never be able to destroy our dream of a strong, free and democratic European state. We shall prevail! pic.twitter.com/TdnBFlj3N8
— Dmytro Kuleba (@DmytroKuleba) February 27, 2022
യുക്രൈൻ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം അധിനിവേശത്തിന്‍റെ നാലാം ദിവസം കീവിൽ റഷ്യൻ സൈന്യം നശിപ്പിച്ചതായി യുക്രൈൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബ അറിയിച്ചു. അന്‍റോനോവ് എഎൻ-225, മ്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമാണ് റഷ്യൻ ആക്രമണത്തിൽ തകർക്കപ്പെട്ടത്. മ്രിയ എന്ന വാക്കിന് യുക്രൈൻ ഭാഷയിൽ സ്വപ്‌നം എന്നാണർഥം.
32 വീലുകളും ആറ് എഞ്ചിനുമുള്ള മ്രിയക്കായിരുന്നു കഴിഞ്ഞ മൂന്ന് ദശാബ്‌ദകാലമായി ലോകത്തെ ഏറ്റവും ഭാരമേറിയ വിമാനമെന്ന റെക്കോഡ്. ലോകത്തിലെ ഏറ്റവും വലിയ ചിറകുകളുള്ള വിമാനവും മ്രിയ ആയിരുന്നു.
"റഷ്യക്ക് ഞങ്ങളുടെ ‘മ്രിയ’ നശിപ്പിക്കാൻ സാധിച്ചേക്കാം. എന്നാൽ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യൻ രാഷ്‌ട്രമെന്ന നമ്മുടെ സ്വപ്നം തകർക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല. നമ്മൾ ജയിക്കുക തന്നെ ചെയ്യും." യുക്രൈൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബ പറഞ്ഞു.
വിമാനം പാർക്ക് ചെയ്‌തിരുന്ന ഹോസ്റ്റോമെലിലെ വ്യോമത്താവളത്തിലാണ് ഉണ്ടായ ആക്രമണത്തിലാണ് മ്രിയക്ക് കേടുപാടുകൾ സംഭവിച്ചതെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ പറയുന്നു. കേടുപാടുകളുടെ വ്യാപ്‌തി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഐതിഹാസിക വിമാനം പുനർനിർമിക്കുമെന്ന് യുക്രൈൻ അറിയിച്ചു.
നാല് ദിവസം മുൻപ് റഷ്യ ആക്രമണം ആരംഭിച്ചപ്പോൾ മുതൽ യുക്രൈൻ വ്യോമത്താവളം ലക്ഷ്യമിട്ടിരുന്നു. വെള്ളിയാഴ്‌ച മ്രിയയുടെ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ഹോസ്റ്റോമെൽ വ്യോമത്താവളം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു.
എന്താണ് അന്‍റോനോവ് എഎൻ-225?
1980കളിൽ സോവിയറ്റ് യൂണിയൻ നിലനിന്ന കാലത്ത് അന്നത്തെ യുക്രൈനിയൻ സോവിയറ്റ് യൂണിയൻ ആയിരുന്നു അന്‍റോനോവ് എഎൻ-225 രൂപകൽപ്പന ചെയ്തത്. 290 അടിയോളം വലിപ്പമുള്ള ചിറകുകളുള്ള മ്രിയ ഏവിയേഷൻ രംഗത്ത് വളരെ ജനപ്രീതി നേടിയ വിമാനമാണ്. യുഎസ് സ്‌പേസ് ഷട്ടിലിന്‍റെ സോവിയറ്റ് പതിപ്പായ ബുറാൻ സ്പേസ്ക്രാഫ്‌റ്റുകളെ വഹിക്കാനായാണ് മ്രിയ ആദ്യം രൂപകൽപന ചെയ്തത്. 1991ൽ സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് ശേഷം ബുറാൻ പദ്ധതി റദ്ദാക്കിയപ്പോൾ ചരക്ക് കയറ്റുമതി ചെയ്യാൻ മ്രിയ ഉപയോഗിച്ചു.
കൈവ് ആസ്ഥാനമായുള്ള അന്‍റോനോവ് എന്ന കമ്പനിയാണ് എഎൻ- 225 നിർമിച്ചത്. റഷ്യൻ വ്യോമസേന ഉപയോഗിക്കുന്ന നാല് എഞ്ചിനുകളുള്ള എഎൻ- 124 കോണ്ടോർ എന്ന അന്‍റോനോവ് കമ്പനി രൂപകൽപന ചെയ്‌ത വിമാനത്തിന്‍റെ വലിയ പതിപ്പാണ്.
1988ലാണ് വിമാനം ആദ്യമായി പറന്നുയർന്നത്. അന്നുമുതൽ ഉപയോഗത്തിലുള്ള മ്രിയ സമീപകാലത്ത് അയൽരാജ്യങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉപയോഗിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ ആദ്യ നാളുകളിൽ കൊവിഡ് ബാധിത സ്ഥലങ്ങളിലേക്ക് മെഡിക്കൽ വസ്‌തുക്കൾ വിതരണം ചെയ്യാനും മ്രിയ ഉപയോഗിച്ചിരുന്നു.
മ്രിയയെ പുനര്‍ നിര്‍മിക്കുന്നതിനായി മൂന്ന് ബില്യൺ ഡോളറും അഞ്ച് വർഷവും വേണ്ടി വരുമെന്നും റഷ്യയുടെ ചെലവിൽ വിമാനം പുനര്‍ നിര്‍മിക്കുമെന്നും അന്‍റോനോവ് കമ്പനിയെ നിയന്ത്രിക്കുന്ന യുക്രൈനിലെ സർക്കാർ പ്രതിരോധ നിർമാതാക്കളായ യുക്രോബോറോൺപ്രോം അറിയിച്ചു.