ജനീവ: റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുക്രൈനില്‍ നിന്ന് 3.5 ദശലക്ഷം ആളുകള്‍ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍എച്ച്‌സിആര്‍ (UNHCR). സംഘര്‍ഷമേഖലകളില്‍ നിന്നും 3.53 ദശലക്ഷം ആളുകൾ യുക്രൈന്‍ വിട്ടുവെന്നാണ് ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഏജന്‍സി അറിയിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായ കണക്കാണിതെന്നും യുഎന്‍എച്ച്‌സിആര്‍ (UNHCR) വ്യക്‌തമാക്കി.
യുക്രൈനില്‍ നിന്ന് 2.1ദശലക്ഷത്തിലധികം പേര്‍ പോളണ്ടിലേക്കും, 540,000-ത്തിലധികം പേര്‍ റൊമാനിയയിലേക്കും 367,000-ത്തിലധികം ആളുകള്‍ മോൾഡോവയിലേക്കുമാണ് പലായനം ചെയ്‌തത്. ഏകദേശം 4 ദശലക്ഷത്തിലധികം പേര്‍ യുക്രൈന്‍ വിടുമെന്നായിരുന്നു റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ യുഎന്‍എച്ച്‌സിആര്‍-ന്‍റെ പ്രവചനം.
ഇന്‍റര്‍നാഷണല്‍ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) കണക്കാക്കുന്നത് പ്രകാരം യുക്രൈനില്‍ ഇതുവരെ ഏകദേശം 6.5 ദശലക്ഷം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. യുദ്ധം തുടർന്നാൽ അവരിൽ ഭൂരിഭാഗവും വിദേശത്തേക്ക് പലായനം ചെയ്തേക്കാമെന്നും ഐഒഎം ചൂണ്ടികാണിക്കുന്നു.
Also read: ഒന്നു മുതല്‍ ഒമ്പത് ക്ലാസുകൾക്ക് വാര്‍ഷിക പരീക്ഷ നാളെ മുതല്‍