ലണ്ടൻ: ഇംഗ്ലണ്ടിൽ കൊവിഡ് നിയന്ത്രണങ്ങങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിർബന്ധമായും മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ അവസാനിപ്പിക്കുന്നതായും ഇനി മുതൽ ജനങ്ങൾ വർക്ക് ഫ്രം ഹോം തുടരേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. ദേശീയതലത്തിൽ ഒമിക്രോൺ തരംഗം മൂർദ്ധന്യാവസ്ഥയിലെത്തിയെന്ന വിദഗ്‌ധരുടെ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.
വലിയ പരിപാടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നതും അവസാനിപ്പിക്കും. കൂടാതെ രോഗം സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷന്‍ എന്നത് അഞ്ചായി കുറച്ചു.
ലോകത്ത് വാക്സിൻ നൽകുന്ന ആദ്യത്തെ രാജ്യമാണ് യുകെയെന്നും യൂറോപ്പിൽ തന്നെ ഏറ്റവും വേഗത്തിൽ വാക്സിൻ പുറത്തിറക്കിയ രാജ്യങ്ങളിലൊന്നാണെന്നും ബോറിസ് ജോൺസൺ അവകാശപ്പെട്ടു. യൂറോപ്യൻ മെഡിസിൻസ് ഏജൻസിക്ക് (EMA) പുറത്ത് തങ്ങൾ സ്വയം വാക്സിൻ സംഭരണം നടത്തിയതിനാലാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഒമിക്രോണ്‍ തരംഗം കൊവിഡ് തീവ്രത കുറച്ചേക്കാമെന്ന് പഠനം
ഈ ശൈത്യകാലത്ത് മറ്റ് രാജ്യങ്ങൾ ലോക്ക്ഡൗൺ തുടർന്നപ്പോഴും യുകെ തുറന്നിരുന്നു. തൽഫലമായി യൂറോപ്പിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥയും സമൂഹവും ഇന്ന് തങ്ങൾക്കുണ്ട്. ജി-7ലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും തങ്ങളുടേതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അവകാശപ്പെട്ടു.
യൂറോപ്പിലെ ഏറ്റവും വേഗമേറിയ ബൂസ്റ്റർ കാമ്പയ്‌ൻ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇന്ന് ഒമിക്രോൺ തരംഗത്തിൽ നിന്ന് ഉയർന്നുവരുന്ന ആദ്യത്തെ രാഷ്ട്രമാണ് തങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.