ETV Bharat / international

ഇന്ത്യാ-പാക് സംഘർഷത്തിൽ അതീവ ഉത്കണ്ഠയെന്ന് ബ്രിട്ടൻ - un

മേഖലയിൽ സ്ഥിരത കൊണ്ടുവരാൻ ചർച്ചയും നയതന്ത്ര ഇടപെടലും വേണമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.

തെരേസ മെയ്
author img

By

Published : Feb 27, 2019, 11:36 PM IST

ഇന്ത്യ-പാക് സംഘർഷത്തിൽ ഉത്കണ്ഠരേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും തുടർ പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും മെയ് ആവശ്യപ്പെട്ടു.

ഇരു രാഷ്ട്രങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മേഖലയിൽ സ്ഥിരത കൊണ്ടുവരാൻ ചർച്ചയും നയതന്ത്ര ഇടപെടലും വേണമെന്നും അവർ പറഞ്ഞു. സ്ഥലത്തെ സംഘർഷാവസ്ഥയിൽ അയവ് വരുത്താൻ യുൻ സുരക്ഷാ കൗണ്‍സിൽ പോലുളള രാജ്യാന്തര ഏജൻസികളുമായി ബന്ധപ്പെട്ടുളള പ്രവർത്തനം ബ്രിട്ടൻ നടത്തുന്നുണ്ടെന്നും മെയ് വ്യക്തമാക്കി. ബ്രിട്ടീഷ് പാർലമെന്‍റിലാണ് പ്രധാനമന്ത്രി തെരേസ മെയ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകർത്തിരുന്നു. പിന്നാലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച്പാകിസ്ഥാൻതിരിച്ചടിക്ക് ശ്രമിച്ചു. ഇത് തടയുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 വിമാനം പാക് അധീന കശ്മീരിൽ തകർന്ന് വീഴുകയും അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പൈലറ്റ് അഭിനന്ദ് വര്‍ധമാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തു. പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിക്കുന്നതിനിടെ എഫ്16 യുദ്ധവിമാനം ഇന്ത്യ വെടിവച്ചിടുകയും ചെയ്തിരുന്നു.

Intro:Body:

https://www.aninews.in/news/world/europe/uk-deeply-concerned-about-india-pak-tensions-urges-restraint-theresa-may20190227212411/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.