ലണ്ടന്‍: നീരവ് മോദിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും തള്ളി ലണ്ടന്‍ ഹൈക്കോടതി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 2 ബില്ല്യണ്‍ യു.എസ് ഡോളറിന്‍റെ വായ്‌പാതട്ടിപ്പ് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും പ്രതിയായ നീരവ് മോദിയെ ലണ്ടനില്‍ വെച്ച് കഴിഞ്ഞ മാര്‍ച്ച് മാസം അറസ്റ്റ് ചെയ്‌തിരുന്നു.
തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാനായി മെയ് മാസത്തില്‍ വിചാരണ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ചാം തവണയും ലണ്ടന്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കൈമാറ്റ വാറന്‍റ് അനുസരിച്ച് സ്‌കോട്ട്ലന്‍ഡ് യാര്‍ഡാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്‌തത്.