ജനീവ: കഴിഞ്ഞ വർഷം രാജ്യത്തെ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾക്ക് ആദ്യ ഡോസ് ഡിപിടി (ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്) സംയോജിത വാക്സിൻ നഷ്ടമായതായി ലോകാരോഗ്യ സംഘടന. 2019 നെ അപേക്ഷിച്ച് 3.5 ദശലക്ഷം കുട്ടികൾക്ക് ഡിപിടിയുടെ ആദ്യ ഡോസും 3 ദശലക്ഷം കുട്ടികൾക്ക് മീസിൽസ് ഡോസുമാണ് നഷ്ടമായത്. ലോകാരോഗ്യസംഘടനയും യുനിസെഫുമാണ് കണക്ക് പുറത്തുവിട്ടത്.
Also read: വെള്ളപ്പൊക്കത്തില്‍ ഷിജിംഗാൻ ടണലിൽ 14 പേർ കുടുങ്ങി
ഡിപിടി വാക്സിൻ ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ് എന്നിവയ്ക്കെതിരെയുള്ള സംയോജിത വാക്സിനാണ്. കഴിഞ്ഞ വർഷം ഡിപിടി 1 ലഭിക്കാത്ത കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. 2019 ൽ വാക്സിന്‍ സ്വീകരിച്ച കുട്ടികളുടെ എണ്ണം 3,038,000 ആയിരുന്നു. ഇത് 2020 ൽ 1,403,000 നെ ആയി കുറഞ്ഞു.
ലോകമെമ്പാടും കൊവിഡ് മഹാമാരിയെത്തുടർന്ന് 23 ദശലക്ഷം കുട്ടികൾക്ക് വാക്സിനുകൾ നഷ്ടമായതായി റിപ്പോർട്ടുകൾ പറയുന്നു. ഈ കുട്ടികളിൽ ഭൂരിഭാഗവും താമസിക്കുന്നത് വൃത്തിഹീനവും അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ്. "രാജ്യങ്ങൾ വാക്സിൻ ലഭ്യതയ്ക്ക് ഒറ്റക്കെട്ടായി നിന്നെങ്കിലും മറ്റ് പ്രതിരോധ കുത്തിവെയ്പ്പുകളുടെ കാര്യത്തിൽ പിന്നോട്ട് പോയതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.