സ്റ്റോക്ക്ഹോം: സ്വീഡനിലെ ഒറിബ്രോയില്‍ ചെറു വിമാനം തകര്‍ന്ന് ഒമ്പത് മരണം. പൈലറ്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും അപകടത്തിൽ മരിച്ചു. ഡിഎച്ച്സി-2 ടർബോ ബീവറാണ് അപകടത്തിൽ പെട്ടത്.
വിമാത്തിലുണ്ടായിരുന്ന എട്ട് സ്‌കൈഡൈവേഴ്‌സും പൈലറ്റുമാണ് മരിച്ചത്. വലിയ അപകടമാണ് നടന്നതെന്നും വിമാനത്തിലുണ്ടായ മുഴുവൻ ആളുകളും മരിച്ചുവെന്നും സ്വീഡിഷ് പൊലീസ് വെബ്‌സൈറ്റിലൂടെ അറിയിച്ചു.
ടേക്ക് ഓഫിന് ശേഷം അൽപസമയത്തിനുള്ളിൽ റൺവേക്ക് സമീപം വെച്ചാണ് വിമാനത്തിന് തീപിടിച്ചത്. അതേ സമയം അപകടത്തിൽ പ്രധാനമന്ത്രി സ്റ്റെഫൻ ലോഫൻ അനുശോചിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുംഖത്തിൽ പങ്കുചേരുന്നുവെന്ന് ട്വിറ്ററിൽ പറഞ്ഞു.