ETV Bharat / international

വത്തിക്കാന്‍ സ്ഥാനപതിക്കെതിരെ ലൈംഗികാരോപണം - france

കീഴ്ജീവനക്കാരന് പുതുവർഷ പ്രസംഗത്തിനിടെ തെറ്റായ രീതിയില്‍ സ്പര്‍ശനം സഹിക്കേണ്ടി വന്നെന്ന് പരാതി. പ്രതികരിക്കാതെ ഫ്രാൻസിലെ വത്തിക്കാന്‍ ഓഫീസ്.

വത്തിക്കാന്‍
author img

By

Published : Feb 16, 2019, 8:32 AM IST

ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്‍റൂറക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2009 മുതല്‍ പാരീസില്‍ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്യുകയാണ് 74 കാരനായ ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്‍റൂറ.

പാരിസ് സിറ്റി ഹാളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സിറ്റി ഹാളില്‍ പുതുവര്‍ഷ പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനിടെ നിരവധി തവണ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് തെറ്റായ രീതിയില്‍ സ്പര്‍ശനം സഹിക്കേണ്ടി വന്നുവെന്നാണ് ആരോപണം.

ജനുവരി 24 നാണ് സിറ്റി മേയറുടെ ഓഫീസിൽ ബിഷപ്പിനെതിരെ പരാതി ലഭിച്ചത്. പിറ്റേ ദിവസം തന്നെ ബിഷപ്പിനെതിരെ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തെക്കുറിച്ച് ഫ്രാന്‍സിലെ വത്തിക്കാന്‍ ഓഫീസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. സഭയിലെ ഉന്നതർക്കെതിരെ ലോകവ്യാപകമായി ലൈംഗികാരോപണം ഉയരുന്നതിനിടെയാണ് വത്തിക്കാൻ സ്ഥാനപതിക്കെതിരെ ലൈംഗികാരോപണം ഉയർന്നതെന്നും ശ്രദ്ധേയം.

Intro:Body:

ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം.  ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്‍റൂറയാണ് ലൈംഗികാതിക്രമത്തിന് അന്വേഷണം നേരിടുന്നത്.  പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

2009 മുതല്‍ പാരീസില്‍ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്യുകയാണ് 74 കാരനായ ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്‍റൂറ. പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. കീഴ്ജീവനക്കാരനെ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് ആരോപണം. സിറ്റി ഹാളില്‍ പുതുവര്‍ഷ പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനിടെ നിരവധി തവണ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് തെറ്റായ രീതിയില്‍ സ്പര്‍ശനം സഹിക്കേണ്ടി വന്നുവെന്ന് പരാതി വിശദമാക്കുന്നു.

അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വന്നതിന് ശേഷം പ്രതികരിക്കാമെന്നാണ് വത്തിക്കാന്‍ സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. അന്വേഷണത്തെക്കുറിച്ച് ഫ്രാന്‍സിലെ വത്തിക്കാന്‍ ഓഫീസ് ഇതു വരെ പ്രതികരിച്ചിട്ടില്ല. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.