മോസ്‌കോ : ഒരു ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിൻ കൊവിഡിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചതായി നിര്‍മ്മാതാക്കള്‍. വാക്സിന്‍ സ്വീകരിച്ച് 28 ദിവസത്തിന് ശേഷം 79.4 ശതമാനം ഫലപ്രാപ്തി പ്രകടമാക്കിയതായാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാലും നിലവില്‍ 80 ശതമാനം മാത്രമാണ് ഫലപ്രാപ്തി. അതേസമയം കൊവിഡിന്‍റെ എല്ലാ വകഭേദങ്ങള്‍ക്കും സ്പുട്നിക് ലൈറ്റ് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .
കൂടുതല്‍ വായിക്കുക…… രാജ്യത്ത് പ്രതിവർഷം 850 ദശലക്ഷം ഡോസ് സ്പുട്നിക് V വാക്‌സിൻ നിർമിക്കാൻ അനുമതി
ഡിസംബർ 5 നും ഏപ്രിൽ 15 നും ഇടയിൽ റഷ്യയില്‍ നടന്ന വാക്സിനേഷൻ പരിപാടിയിൽ ഒറ്റ ഡോസ് നൽകിയവരിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് ഫലപ്രാപ്തി നിരക്ക് കണക്കാക്കിയത്. നിലവില്‍ ഇന്ത്യയില്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കി 45 ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് പതിനാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അതിന്‍റെ ഫലം ആളുകള്‍ക്ക് ലഭിക്കുന്നത്.
കൂടുതല്‍ വായിക്കുക……. സ്പുട്നിക് വി വാക്സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും
എന്നാല്‍ സ്പുട്നിക് ലൈറ്റ് വാക്സിന്‍ ഒരു ഡോസ് എടുക്കുന്നതിലൂടെ തന്നെ ഫലപ്രാപ്തി ലഭിക്കുന്നതിനാല്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും. കുറഞ്ഞസമയത്തിനുള്ളില്‍ ഫലപ്രാപ്തി ലഭിക്കുന്നു എന്നതും ആശ്വാസകരമാണ്. നിരവധി രാജ്യങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പുകളുടെ തോത് വർധിപ്പിക്കാൻ സഹായിക്കുന്നതിനായി സ്പുട്‌നിക് ലൈറ്റ് വാക്സിൻ കയറ്റുമതി ചെയ്യുമെന്ന് ആർഡിഎഫ് സിഇഒ കിറിൽ ദിമിത്രീവ് പറഞ്ഞു. ഫെബ്രുവരി 21നാണ് ഗമാലേയ സെന്ററും ആർഡിഎഫും സ്പുട്‌നിക് ലൈറ്റിനെക്കുറിച്ച് ആഗോളതലത്തില്‍ പഠനം ആരംഭിച്ചത്.