മോസ്കോ : കൊവിഡ് പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ച ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. ലോകത്തെമ്പാടും ഞായറാഴ്ച മെഡിക്കൽ വർക്കേഴ്‌സ് ഡേ ആചരിക്കുന്ന വേളയിലാണ് റഷ്യൻ പ്രസിഡന്‍റ് അഭിനന്ദനമറിയിച്ചത്.
കൂടുതൽ സജീവമായ വാക്സിനേഷന്‍ പ്രക്രിയയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ആരോഗ്യരംഗം വൈറസിനെതിരെ പൊരുതുകയാണ്. തീവ്രപരിചരണ വിഭാഗങ്ങളിലും ആശുപത്രി റെഡ് സോണുകളിലുമുള്ള കൊവിഡ് രോഗികൾക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കാന്‍ ജീവനക്കാർ എപ്പോഴും സന്നദ്ധരാണെന്നും പുടിന്‍ പറഞ്ഞു
Also read: ബ്രിട്ടണിൽ 10,321 പുതിയ കൊവിഡ് കേസുകൾ ; 14 മരണം
അവരുടെ സേവനങ്ങൾക്ക് അനുസൃതമായ പാരിതോഷികം ലഭ്യമാക്കുന്നത് തുടരും. മൊത്തത്തിൽ 1.2 ദശലക്ഷം മെഡിക്കൽ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. 4.8 ബില്യൺ ഡോളർ മെഡിക്കൽ ആവശ്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.