ETV Bharat / international

ചെർണോബിൽ പിടിച്ചെടുക്കാൻ റഷ്യന്‍ ശ്രമമെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി

1986ലെ ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാൻ തങ്ങൾ കടുത്ത പ്രതിരോധം തീര്‍ക്കുകയാണെന്ന് സെലെൻസ്‌കി

Russia trying to seize Chernobyl says Volodymyr Zelenskyy  Russia trying to seize Chernobyl nuclear plant says Ukrainian president  ചെർണോബിൽ പിടിച്ചെടുക്കാൻ റഷ്യ ശ്രമം  യുക്രൈൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലെൻസ്‌കി  ഉക്രൈൻ പ്രധാനമന്ത്രി വ്ളോഡിമിർ സെലെൻസ്കി  വോളോഡിമിർ സെലെൻസ്കി  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  vladimir putin  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  യുക്രൈൻ റഷ്യ യുദ്ധം  ചെർണോബിൽ ആണവനിലയം  ചെർണോബിൽ ന്യൂക്ലിയർ പ്ലാന്‍റ്  ചെർണോബിൽ ദുരന്തം
ചെർണോബിൽ പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി
author img

By

Published : Feb 24, 2022, 10:52 PM IST

കീവ് : ദീർഘകാലമായി ഉപയോഗശൂന്യമായി കിടക്കുന്ന ചെർണോബിൽ ആണവനിലയം പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലെൻസ്‌കി. 1986ലെ ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാൻ തങ്ങൾ കടുത്ത പ്രതിരോധം തീര്‍ക്കുകയാണെന്നും സെലെൻസ്‌കി ട്വീറ്റ് ചെയ്തു.

'ചെർണോബിൽ ആണവനിലയം പിടിച്ചെടുക്കാൻ റഷ്യൻ അധിനിവേശ സേന ശ്രമിക്കുന്നു. 1986ലെ ദുരന്തം ആവർത്തിക്കാതിരിക്കാൻ പ്രതിരോധകർ തങ്ങളുടെ ജീവൻ തന്നെ നൽകുകയാണ്. ഇക്കാര്യം സ്വീഡിഷ് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇത് മുഴുവൻ യൂറോപ്പിനുമെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ്'- സെലെൻസ്‌കി ട്വിറ്ററിൽ കുറിച്ചു.

  • Russian occupation forces are trying to seize the #Chornobyl_NPP. Our defenders are giving their lives so that the tragedy of 1986 will not be repeated. Reported this to @SwedishPM. This is a declaration of war against the whole of Europe.

    — Володимир Зеленський (@ZelenskyyUa) February 24, 2022 " class="align-text-top noRightClick twitterSection" data=" ">

READ MORE:ഒറ്റപ്പെട്ട് യുക്രൈൻ ; നാറ്റോയും കൈവിട്ടു, സൈന്യത്തെ അയക്കില്ല

1986 ഏപ്രിൽ 26നാണ് ചെർണോബിൽ ആണവ നിലയ ദുരന്തം സംഭവിക്കുന്നത്. പ്ലാന്‍റിലെ നാലാമത്തെ റിയാക്ടര്‍ തകർന്നതുമൂലം വ്യാപകമായ വികിരണം ഉണ്ടാവുകയും അത് 500,000ഓളം പേരുടെ മരണത്തിന് കാരണമാകുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.