മോസ്‌കോ: റഷ്യയില്‍ 24,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന പ്രതിദിന കണക്കാണിത്. വ്യാഴാഴ്‌ച 23,610 പേര്‍ക്ക് റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,39,926 ആയി. ഇതില്‍ 15,51,414 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 453,201 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 461 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 35,311 ആയി. തലസ്ഥാനമായി മോസ്‌കോയില്‍ 6902 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച 6438 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആകെ 461 പേര്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്.
റഷ്യയില്‍ 24,318 പുതിയ കൊവിഡ് രോഗികള്‍
453,201 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.