ജെനീവ: കൊവിഡ് പശ്ചാത്തലത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കൊവിഡ് കാലത്തെ യുഎൻ ആരോഗ്യ ഏജൻസിയുടെ പ്രതികരണത്തെക്കുറിച്ച് ഒരു സ്വതന്ത്ര മേൽനോട്ട ഉപദേശക സമിതി ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നായിരുന്നു ലോകാരോഗ്യ സംഘടനാ മേധാവിയുടെ പ്രതികരണം.
11 പേജുള്ള റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടനയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നിട്ടുണ്ട്. ലോകാരോഗ്യ സഘടനയുടെ പ്രതികരണങ്ങളിൽ പ്രതിഷേധിച്ച് സംഘടനയ്ക്കുള്ള ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ഉത്തരവിട്ടിരുന്നു.