ലണ്ടൻ: കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് നീല നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് വില്ല്യം രാജകുമാരനും കുടുംബവും.
ബ്രിട്ടനിലെ എല്ലാ ഭാഗത്തുനിന്നുള്ള ജനങ്ങളും അഞ്ചാം തവണയും തങ്ങളുടെ വീടുകളുടെ പൂമുഖത്തും ബാല്‍ക്കണിയിലും അണിനിരന്ന് കൊറോണക്കെതിരെയുള്ള യുദ്ധത്തിലെ മുന്‍നിരപ്പോരാളികളായ എന്‍ എച്ച് എസ് പ്രവര്‍ത്തകരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും അഭിനന്ദിക്കുകയും അവരോട് നന്ദിരേഖപ്പെടുത്തുകയും ചെയ്തു. നീണ്ടുനിന്ന കരഘോഷത്തോടെയായിരുന്നു അവര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്.
എന്നാല്‍ സാമൂഹിക അകലം പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധിയാളുകൾ പ്രതിഷേധം അറിയിച്ചു. 36 കാരിയായ ഡച്ച് സ്വദേശിയായ യുവതിയാണ് ആഴ്ചതോറും നടത്തുന്ന നന്ദി പ്രകടനത്തിന് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച വരെ യുകെയിൽ 1,39,246 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 18,791 പോണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്.