ETV Bharat / international

ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്സിൻ ആറ് ആഴ്ചയ്‌ക്കുള്ളില്‍ പുറത്തിറക്കുമെന്ന് അധികൃതര്‍

ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് മരണനിരക്ക് ഉയരാൻ സാധ്യതയുള്ളതായി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു

vaccine in six weeks  vaccine  vaccine development  fight against the pandemic  Oxford University  Imperial College London  wave of coronavirus  ഓക്സ്ഫോർഡ് കൊവിഡ് വാക്സിൻ ആറ് ആഴ്ചയ്ക്കുള്ളില്ലെന്ന് റിപ്പോർട്ട്  ഓക്സ്ഫോർഡ്
ഓക്സ്ഫോർഡ്
author img

By

Published : Aug 31, 2020, 10:06 AM IST

ലണ്ടൻ: ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ലണ്ടനിലെ ഇംപീരിയൽ കോളജിലെയും ശാസ്ത്രജ്ഞർ ചേർന്ന് നിർമിക്കുന്ന കൊവിഡ് വാക്സിൻ ആറ് ആഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് അധികൃതർ. ലണ്ടൻ കൊവിഡിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ആശങ്കകൾ വർധിക്കുകയാണ്.

ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് മരണനിരക്ക് ഉയരാൻ സാധ്യതയുള്ളതായി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. സമ്പൂർണ്ണ ലൈസൻസിങ്ങ് പ്രക്രിയ പൂർത്തിയാകുമ്പോൾ കൊവിഡ് വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകും. സാധാരണഗതിയിൽ, വാക്സിനുകൾ ഉപയോഗിക്കുന്നത് ലൈസൻസിങ്ങ് അവലോകനം പൂർത്തിയാക്കിയതിന് ശേഷമാണ്. ഇതിന് നിരവധി മാസങ്ങളെടുക്കും.

ഈ നടപടി മുൻകരുതൽ നടപടിയാണെന്നും പൊതുജനാരോഗ്യത്തിന് ഭീഷണി ഉണ്ടാകുന്ന തരത്തിൽ ഇത് ഉപയോഗിക്കില്ലെന്നും അധികൃതർ പറഞ്ഞു. ആരോഗ്യ വിദഗ്ധരിൽ നിന്നും മറ്റ് പങ്കാളികളിൽ നിന്നും നിർദേശം തേടുന്നതിനായി സർക്കാർ മൂന്നാഴ്ചത്തെ കൺസൾട്ടേഷൻ കാലയളവ് ആരംഭിക്കും. അതേസമയം, കൊവിഡ് വാക്സിനിൽ പ്രതീക്ഷയുണ്ടെന്ന് ടാസ്‌ക്‌ഫോഴ്‌സ് മേധാവി കേറ്റ് ബിൻ‌ഹാം പറഞ്ഞു. വാക്സിൻ വികസനത്തിനായി ശ്രദ്ധയോടെ പ്രവർത്തിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.