ETV Bharat / international

സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് യുവതി..! ചിത്രം വൈറല്‍ - england nun dancing skeleton news

ഇംഗ്ലണ്ടിലെ സ്പ്രിങ് ബാങ്ക് വെസ്‌റ്റിലുള്ള ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിക്ക് പുറത്താണ് വിചിത്ര സംഭവം

അസ്ഥികൂടം കന്യാസ്‌ത്രീ വാര്‍ത്ത  കന്യാസ്‌ത്രീ അസ്ഥികൂടം വാര്‍ത്ത  കന്യാസ്‌ത്രീ അസ്ഥികൂടം നൃത്തം വാര്‍ത്ത  സെമിത്തേരി കന്യാസ്‌ത്രീ അസ്ഥികൂടം വാര്‍ത്ത  കന്യാസ്ത്രീ വേഷം അസ്ഥികൂടം യുവതി വാര്‍ത്ത  ഇംഗ്ലണ്ട് കന്യാസ്‌ത്രീ വേഷം യുവതി വാര്‍ത്ത  Nun caught dancing with skeleton  Nun skeleton dance news  england nun dancing skeleton news  nun skeleton graveyard news
കന്യാസ്‌ത്രീയുടെ വേഷത്തില്‍ അസ്ഥികൂടവുമായി നൃത്തം ചെയ്യുന്ന യുവതി; വൈറലായി ചിത്രങ്ങള്‍
author img

By

Published : Sep 18, 2021, 12:37 PM IST

ലണ്ടന്‍: അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്യുന്ന കന്യാസ്‌ത്രീ. അവിശ്വസനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. ഇംഗ്ലണ്ടിലെ സ്പ്രിങ് ബാങ്ക് വെസ്‌റ്റിലുള്ള ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിക്ക് പുറത്താണ് ഈ വിചിത്ര സംഭവം നടന്നത്.

അതുവഴി കടന്നു പോകുകയായിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കന്യാസ്‌ത്രീയുടെ വേഷം ധരിച്ച യുവതി അസ്ഥികൂടത്തെ എടുത്തു ഉയര്‍ത്തുന്നുണ്ട്. നായയുടേതെന്ന് തോന്നുന്ന മറ്റൊരു അസ്ഥികൂടവും ഇവരുടെ സമീപം കാണാം. സെപ്‌റ്റംബര്‍ 11ന് പന്ത്രണ്ട് മണിയോടെയാണ് ഈ അസാധാരണ സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

'ശരിയ്ക്കും അവര്‍ അസ്ഥികൂടവുമായി നൃത്തം ചെയ്യുകയായിരുന്നു', ഒരു ദൃക്‌സാക്ഷി പറഞ്ഞു. എന്നാല്‍ ഏതെങ്കിലും സ്റ്റണ്ടിന്‍റേയോ ആര്‍ട്ട് പ്രൊജക്‌റ്റിന്‍റെ ഭാഗമായാണോ ഇതെന്ന സംശയവും ചിലര്‍ പങ്ക് വച്ചു. അമ്പത് വര്‍ഷത്തിലധികമായി ഉപയോഗിക്കാതെ കിടക്കുന്ന ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും പഴക്കമേറിയ സെമിത്തേരിയാണിത്. 1847 തുറന്ന് കൊടുത്ത ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരി 1972ല്‍ അടച്ചുപൂട്ടുകയായിരുന്നു.

Also read: കുരുങ്ങൻമാർക്ക് എന്ത് ഒരു ലക്ഷം, നോട്ടുകെട്ട് വായുവിലെറിഞ്ഞ് ആഘോഷം: ദൃശ്യങ്ങൾ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.