ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിച്ച് വജ്രവ്യാപാരി നീരവ് മോദി. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയും യുകെ ആഭ്യന്തര സെക്രട്ടറിയും അംഗീകരിച്ച ഉത്തരവില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി തേടിയാണ് നീരവ് ഹെക്കോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായ നീരവിനെ കൈമാറാന്‍ ഏപ്രില്‍ 15നാണ് യുകെ സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കിയത്.
കൂടുതല്‍ വായനയ്ക്ക് : നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയില്‍ നിന്നും കടന്നു കളഞ്ഞത്. പിന്നാലെ 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായി. രണ്ട് വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവിധ കേസുകളില്‍ വിചാരണ നേരിടാന്‍ നീരവിനെ ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കൂടുതല്‍ വായനയ്ക്ക് : നീരവ് മോദിക്കായി ജയിൽ സൗകര്യങ്ങൾ പൂർത്തിയാക്കി