വെല്ലിംഗ്ടൺ: കൊവിഡ് 19 രോഗ ഭീതിയെത്തുടര്‍ന്ന് ന്യൂസിലന്‍റില്‍ ലോക്‌ഡൗണ്‍. രാജ്യത്ത് പുതിയ 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം നൂറില്‍ കവിഞ്ഞിരുന്നു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം ആളുകളും വിദേശത്തു നിന്നെത്തിയവരാണ്. നാല് ആഴ്ചവരെയാണ് നിലവില്‍ ലോക്‌ഡൗണ്‍. രാജ്യം മൂന്നാം സ്റ്റേജിലെത്തിയ സാഹചര്യത്തിലാണ് ലോക്‌ഡൗണ്‍ ചെയ്തതെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍. സ്കൂളുകള്‍ എല്ലാം അടച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ സര്‍വീസ് സ്റ്റേഷനുകള്‍ എന്നിവ മാത്രമാകും ഉണ്ടാവുക. അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യം സമ്പൂര്‍ണ ലോക്‌ഡൗണിലേക്ക് പോകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
സമൂഹ വ്യാപനമായ നാലാം ഘട്ടത്തിലേക്ക് എത്തിയാല്‍ ഓരോ അഞ്ച് ദിവസത്തിലും റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളുടെ എണ്ണം ഇരട്ടിയാകും. ആരോഗ്യ സംവിധാനം താളം തെറ്റും. പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മറ്റ് വിദേശ രാജ്യങ്ങളിലെ അവസ്ഥകള്‍ മനസിലാക്കണം. അത് യാഥാര്‍ഥ്യമാണ്. ഈ സാഹചര്യങ്ങളെ തരണം ചെയ്യാന്‍ ഒരുമിച്ച് നില്‍ക്കണം. അതിന് നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യ സഹായം ആവശ്യമുള്ളവര്‍ക്ക് മാത്രമേ വിമാന യാത്രയും പൊതുഗതാഗതവും ബാധകമാവൂ. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പൊലീസ് എന്നിവൊഴികെ മറ്റുള്ളവരാരാും പുറത്തിറങ്ങാന്‍ പാടില്ലെന്നാണ് നിര്‍ദേശം.