ലണ്ടന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കൊവിഡ്-19 കണ്ടെത്താനുള്ള വഴിയുമായി ലണ്ടനിലെ ഗവേഷകര്‍. 50 മിനുട്ട് നേരം കൊണ്ട് ഫലം ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിലവില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ സമയം എടുത്താണ് ടെസ്റ്റ് നടത്തുന്നത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ഏഞ്ചല്‍സാണ് ഉപകരണം വികസിപ്പിച്ചത്. രണ്ടാഴ്ച്ചക്കുള്ളില്‍ ദേശീയ ആരോഗ്യ വിഭാഗം പ്രവര്‍ത്തകരുടെ കൈകളില്‍ എത്തിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. ഒരു സമയം 16 സാമ്പിള്‍ വരെ പരിശോധിക്കാം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗിയെ കണ്ടെത്തി ഉടന്‍ സെല്‍ഫ് ഐസൊലേഷന്‍ ഒരുക്കുന്നതിനാണ് ഈ ഉപകരണം ഉപയോഗിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്നില്ലെന്നും ഈ ഉപകരണം വഴി ഉറപ്പാക്കാം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിച്ച ശേഷം വീട്ടിലേക്ക് പോകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സരുക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് നോര്‍വേ മെഡിക്കല്‍ ഗവേഷകന്‍ ജസ്റ്റിന്‍ ഒ ഗ്രാഡി പറഞ്ഞു.
ദേശീയ തലത്തില്‍ പ്രവര്‍ത്തക്കുന്ന ആശുപത്രികളില്‍ ഉപകരണം രണ്ടാഴ്ച്ചക്കകം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. തൊണ്ടയിലെ ശ്രവത്തല്‍ നിന്നും ആര്‍.എന്‍.എ കണ്ടെത്തുകയാണ് ചെയ്യന്നത്. സെമി സ്‌കില്‍ഡ് ഹെല്‍ത്ത് പ്രൊഫഷണല്‍സിന് ഉപകരണം ഉപയോഗിക്കാനാകും. ഉപകരണം നിലവിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.